പോലീസ് ശ്വാനവിഭാഗം ഗ്ലാമർ കൂട്ടുന്നു; നായകളെ വാങ്ങും
Saturday, August 27, 2016 11:29 AM IST
തിരുവനന്തപുരം: കേരള പോലീസിന്റെ ശ്വാനവിഭാഗം കൂടുതൽ ശക്‌തിപ്പെടുത്താൻ നടപടി ആരംഭിച്ചതായി സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വിദേശരാജ്യങ്ങളിലുള്ളതുപോലെ പട്രോളിംഗ് ഡ്യൂട്ടിക്കും ഇനി ശ്വാനവിഭാഗത്തിന്റെ സേവ നം പ്രയോജനപ്പെടുത്തും. കുറ്റകൃ ത്യ സീനിൽനിന്നുമുള്ള സൂചനകളനുസരിച്ചു കുറ്റവാളിയെ പിന്തുടരുന്ന ട്രാക്കർ വിഭാഗം, സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്ന സ്നിഫർ വിഭാഗം എന്നിങ്ങനെ രണ്ടു വിഭാഗത്തിലുള്ള നായകളാണ് ഇപ്പോൾ പോലീസ് സേനയിലുള്ളത്. ഇതിനു പുറമേയാണു പട്രോളിംഗ് വിഭാഗവും ആരംഭിക്കുന്നത്. ഇതിനായി പട്രോളിംഗിലേക്കു നായകളെ നൽകാനും അവയ്ക്കും മറ്റു വിഭാഗങ്ങളിലുള്ള നായകൾക്കും വിദഗ്ധ പരിശീലനം നൽകാനും ബിഎസ്എഫിന്റെ സഹായം തേടിയിട്ടുണ്ടെന്നും സം സ്‌ഥാന പോലീസ് മേധാവി അറിയിച്ചു.

ഇതോടൊപ്പം പുതുതായി നായ്ക്കുട്ടികളെ വാങ്ങാനും തീരുമാന മായി. മൂന്നു മുതൽ അഞ്ച് മാസം വരെ പ്രായമുള്ള നായ്ക്കുട്ടികളെയാണു പ്രതിഫലം നൽകി വാങ്ങുന്നത്. ട്രാക്കർ, സ്നിഫർ എന്നീ ജോലികൾക്കായി ജർമൻ ഷെപ്പേഡ്, ലാബ്രഡോർ റിട്രീവേർ ഇനത്തിലുള്ള നായ്ക്കൾക്കും പട്രോളിംഗിനായി റോട്ട് വീലർ വിഭാഗ ത്തിലെ നായകൾക്കും മുൻഗണന നല്കും. ഒരു സർക്കാർ വെറ്ററിനറി ഡോക്ടർ പരിശോധന നടത്തി ശിപാർശ ചെയ്യുന്ന ശുദ്ധമായ പെഡിഗ്രി ഇനങ്ങളെയാണ് ഇപ്രകാരം വാങ്ങുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളും പരിശോധിക്കും.


താത്പര്യമുള്ള ബ്രീഡർമാരും വില്പനക്കാരും സെപ്റ്റംബർ 10ന കം എഡിജിപി, എപി ബറ്റാലിയൻ (09497999994, മറഴുമുയി.ുീഹ*സലൃമഹമ.ഴീ്.ശി ), (എസ്പി, എച്ച്ക്യു, 09497996996, െുവൂുവൂ.ുീഹ* സലൃമഹമ.ഴീ്.ശി) എന്നിവരുമായി ബന്ധപ്പെടണം. മെഡിക്കൽ പരിശോധന ഏർപ്പാടാക്കാനായി അതാതു ജില്ലാ പോലീസ് മേധാവിമാരെയും സമീപിക്കാമെന്നും സംസ്‌ഥാന പോലീസ് മേധാവി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.