ബ്രോക്കൺ സർവീസ് പ്രശ്നം: കെഎസ്ടിഎഫ് നിവേദനം നൽകി
Sunday, August 28, 2016 12:39 PM IST
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ബ്രോക്കൺ സർവീസ് പെൻഷൻ ആനുകൂല്യങ്ങൾക്കു പരിഗണിക്കേണ്ടെന്ന ഓർഡർ മൂലമുള്ള പ്രതിസന്ധി അടിയന്തരമായി പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്.

ഇതുസംബന്ധിച്ച് കെഎസ്ടിഎഫ് പ്രസിഡന്റ് ജയിംസ് കുര്യൻ, ജനറൽ സെക്രട്ടറി ടി.എം. ജോസഫ്, ജെ.ആർ. സാലു എന്നിവർ ചേർന്നു സമർപ്പിച്ച നിവേദനത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പുനർവിന്യാസം ഏറ്റംവേഗം പൂർത്തീകരിക്കുമെന്നും എല്ലാ അധ്യാപകർക്കും ശമ്പളം ലഭിക്കുന്നതിനായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.