ഹൃദയഘാതത്തെ തുടർന്ന് വിനോദസഞ്ചാരി മരിച്ചു
Sunday, August 28, 2016 12:39 PM IST
മൂന്നാർ: ഹൃദയാഘാതത്തെതുടർന്ന് വിനോദസഞ്ചാരി മരിച്ചു. മെഹറുളി ഗഡയ്പൂർ സൗത്ത് ഡൽഹിയിൽ അപ്പാർട്ട്മെന്റ് വാർഡ് നമ്പർ–6 ൽ താമസിക്കുന്ന സുനിൽ കുമാർ മാൾ (56) ആണ് മരിച്ചത്. കഴിഞ്ഞ 26–നാണ് സുനിൽകുമാറും കുടുംബവും മൂന്നാറിലെത്തിയത്.

മൂന്നാർ സന്ദർശനം കഴിഞ്ഞ് ഇന്നലെ രാവിലെ എട്ടിന് ഹോട്ടലിൽനിന്നും നാട്ടിലേക്ക് മടങ്ങാൻ തുടങ്ങവെ സുനിലിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ഇയാളെ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


മൂന്നാർ പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം അമൃത ആശുപത്രിയിൽനിന്നും നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ഡെയ്സി മാൾ. മക്കൾ: അൻഷുൽ, ഷെറിൻ. മരുമകൻ: ദീപക് എസ്. ജോൺ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.