ജ്യേഷ്ഠന്റെ സംസ്കാര ചടങ്ങിനിടെ അനുജൻ കുഴഞ്ഞുവീണു മരിച്ചു
ജ്യേഷ്ഠന്റെ സംസ്കാര ചടങ്ങിനിടെ അനുജൻ കുഴഞ്ഞുവീണു മരിച്ചു
Sunday, August 28, 2016 12:39 PM IST
കട്ടപ്പന: ജ്യേഷ്ഠന്റെ സംസ്കാര ചടങ്ങിനിടെ അനുജൻ കുഴഞ്ഞുവീണു മരിച്ചു. വാഴവര വാഴയിൽ വി.വി. ജോസഫ് (ഔസേപ്പച്ചൻ–61) ആണ് മരിച്ചത്.ജ്യേഷ്ഠൻ കക്കാട്ടുകട വർക്കി വർക്കി (കുട്ടിയച്ചൻ) ശനിയാഴ്ച വൈകുന്നേരമാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലോടെ വർക്കിയുടെ മൃതദേഹം സംസ്കാരത്തിനായി കക്കാട്ടുകടയിലെ വീട്ടിൽനിന്നു പേഴുങ്കണ്ടം സെന്റ ജോസഫ് പള്ളിയിലേക്ക് എടുത്തപ്പോൾ ജോസഫ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു.


വൽസമ്മയാണ് വർക്കിയുടെ ഭാര്യ. മക്കൾ: മാക്സ്, സൗമ്യ. മരുമകൻ: വിജയ്.ജോസഫിന്റെ സംസ്കാരം പിന്നീട്. ഭാര്യ: ആൻസമ്മ (കട്ടപ്പന ഗ്രാമപഞ്ചായത്തു മുൻ വൈസ്പ്രസിഡന്റ്). മക്കൾ: ബ്രൈറ്റ്, ടിന്റു. മരുമകൻ: സിനോയി (മുള്ളൻമട, മേപ്പാറ). പരേതർ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോർജിന്റെ ജ്യേഷ്ഠ സഹോദരങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.