കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
Sunday, August 28, 2016 12:39 PM IST
കുമളി: കഞ്ചാവുമായി മൂന്നുപേരെ കുമളി ചെക്കുപോസ്റ്റിൽ എക്സൈസ് സംഘം പിടികൂടി. തിരുവല്ല സ്വദേശി വിക്രമൻ (43), തേനി ആണ്ടിപ്പെട്ടി സ്വദേശി മുത്തയ്യ (56), ആലപ്പുഴ അരൂർ സ്വദേശി പ്രിയദർശൻ (30) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. വിക്രമന്റെ കൈയിൽനിന്നും 200 ഗ്രാം കഞ്ചാവും മുത്തയ്യയുടെ കൈയിൽനിന്നും 30 പൊതികളിലായി 100 ഗ്രാം കഞ്ചാവും പ്രിയദർശനിൽനിന്ന് അരക്കിലോഗ്രാം കഞ്ചാവുമാണു പിടികൂടിയത്.

പ്രിയദർശൻ കമ്പത്തുനിന്നു കഞ്ചാവുവാങ്ങി തിരികെ പോകുമ്പോഴാണ് ഇയാളെ പിടികൂടിയത്. അയ്യായിരം രൂപ വില നൽകിയാണു കമ്പത്തുനിന്നു കഞ്ചാവു വാങ്ങിയതെന്ന് ഇയാൾ പറഞ്ഞു. അരൂരിലുള്ള അഞ്ചുപേർ ആയിരം രൂപവീതം സ്വരൂപിച്ച് ഇയാളെ കമ്പത്തിന് അയയ്ക്കുകയായിരുന്നു. കഞ്ചാവിന്റെ മണം വരാതിരിക്കാൻ പെർഫ്യൂം കഞ്ചാവ് പൊതിയിൽ അടിച്ചിരുന്നു. പെർഫ്യൂം ഇയാളുടെ പാന്റിന്റെ പോക്കറ്റിൽനിന്നു കണ്ടെടുത്തു.


എക്സൈസസ് ഇൻസ്പെകടർ ടി.ആർ. സെൽവരാജൻ, പ്രിവന്റീവ് ഓഫീസർ എം.എസ്. മധു, കെ.ബി. ബഷീർ, സി.പി. കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയൻ പി. ജോൺ, സുധീർ മുഹമ്മദ്, ഉണ്ണിമോൻ മൈക്കിൾ, വണ്ടിപ്പെരിയാർ എക്സൈസസ് ഇൻസ്പെകടർ സി.കെ. സുനിൽരാജ്, പ്രിവന്റീവ് ഓഫീസർ പി.ഡി. സേവ്യർ, സി.പി. കൃഷ്ണകുമാർ, ഹാപ്പിമോൻ, രാജ്കുമാർ, അനീഷ്, ജോബി തോമസ്, സ്റ്റെല്ല ഉമ്മൻ, ശ്രീദേവി എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്. പീരുമേട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.