നവതി പുരസ്കാരം മമ്മൂട്ടിക്ക്
നവതി പുരസ്കാരം മമ്മൂട്ടിക്ക്
Sunday, August 28, 2016 12:45 PM IST
തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം സ്‌ഥാപകൻ കരുണാകര ഗുരുവിന്റെ 90–ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് നവതി നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 11 ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി നിർവഹിക്കും. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ചേരുന്ന നവപൂജിത സംഗമത്തിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം അധ്യക്ഷത വഹിക്കും. രാജ്യസഭാ വൈസ് ചെയർമാൻ പി.ജെ. കുര്യൻ, വനംമന്ത്രി കെ.രാജു, എ സമ്പത്ത് എംപി, എംഎൽഎമാരായ ഒ. രാജഗോപാൽ, സി. ദിവാകരൻ തുടങ്ങിയവർ പങ്കെടുക്കും. നവതിയോട് അനുബന്ധിച്ചുള്ള ശാന്തിഗിരി നവതി പുരസ്കാരം ചലച്ചിത്രതാരം മമ്മൂട്ടിക്കു സെപ്റ്റംബർ അഞ്ചിനു ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ കരു ജയസൂര്യ സമർപ്പിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. ആയുഷ് സെക്രട്ടറി പി അശോക് മുഖ്യപ്രഭാഷണം ത്തും.


സെപ്റ്റംബർ നാലിന് വൈകുന്നേരം 5.30–ന് ചേരുന്ന സമ്മേളനം കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും. എംജി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തും. ദീപിക മാനേജിംഗ് ഡയറക്ടർ മോൺ ഡോ. മാണി പുതിയിടം, എം.എം. ഹസൻ തുടങ്ങിയവർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.