ഡോ.ഗീവർഗീസ് മാർ കൂറിലോസ് കെസിസി അധ്യക്ഷൻ
ഡോ.ഗീവർഗീസ്  മാർ കൂറിലോസ് കെസിസി അധ്യക്ഷൻ
Sunday, August 28, 2016 12:45 PM IST
അടൂർ: കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ പുതിയ അധ്യക്ഷനായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ നടന്ന കെസിസിയുടെ ത്രൈവാർഷിക സമ്മേളനത്തിലാണു തെരഞ്ഞെടുപ്പു നടന്നത്.

ഏബ്രഹാം സൈമൺ (സിഎസ്ഐ, കൊച്ചി), ഡോ.ജെയ്സി കരിങ്ങാട്ടിൽ (ഓർത്തഡോക്സ് സഭ), ഫാ.സിറിൽ ആന്റണി (തൊഴിയൂർ സഭ), ഡോ.സൈമൺ ജോൺ (ബിപിഡിസി, തിരുവല്ല) – വൈസ് പ്രസിഡന്റുമാർ, അഡ്വ.പ്രകാശ് പി.തോമസ് (മാർത്തോമ്മാ സഭ) – ട്രഷറാർ എന്നിവരാണ് മറ്റു ഭാരവാഹികൾ.

വിവിധ കമ്മീഷനുകളുടെ ചെയർമാൻമാരായി യൂത്ത് – ഫാ.തോമസ് ചെറിയാൻ, വിമൻസ് – ഓമന മാത്യു, ദളിത് – എബനേസർ ഐസക്ക്, പാസ്റ്ററൽ – റവ.ദാനിയേൽ ടി.ഫിലിപ്പ്, സോഷ്യൽ – അനീഷ് കുന്നപ്പുഴ, കറണ്ട് അഫയേഴ്സ് – ജോജി പി.തോമസ്, വിദ്യാഭ്യാസം – അഡ്വ.ജോസഫ് നെല്ലാനിക്കൻ, കമ്യൂണിക്കേഷൻ – റെയ്സൺ പ്രകാശ്, പരിസ്‌ഥിതി – ടി.ഒ. ഏലിയാസ്, ഡയലോഗ് – ഫാ.തോമസ് വർഗീസ്, ഫെയ്ത്ത് – ടി.എം. സത്യൻ.


സമാപനസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. വൈഎംസിഎ ദേശീയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു, പ്രഫ.ഫിലിപ്പ് എൻ.തോമസ്, ജനറൽ സെക്രട്ടറി റവ.ഡോ.റെജി മാത്യു, ഫാ.എ.ടി. ഏബ്രഹാം, ഫാ.ഗീവർഗീസ് ബ്ലാഹേത്ത്, റവ.കെ.എസ്. സ്കറിയ, ഡോ.ജെയ്സി കരിങ്ങാട്ടിൽ, എബനേസർ ഐസക്ക്, മേജർ റോയ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.