പമ്പാ കെഎസ്ആർടിസിക്കു സമീപം ശുചിമുറികൾ വേണമെന്നു മനുഷ്യാവകാശ കമ്മീഷൻ
പമ്പാ കെഎസ്ആർടിസിക്കു സമീപം ശുചിമുറികൾ വേണമെന്നു മനുഷ്യാവകാശ കമ്മീഷൻ
Sunday, August 28, 2016 12:45 PM IST
തിരുവനന്തപുരം: പമ്പ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ശബരിമല തീർഥാടകർക്കു പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള ശുചിമുറികൾ തീർഥാടന കാലത്തിനു മുമ്പ് ഒരുക്കണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി.

പമ്പ കെഎസ്ആർടിസി സ്റ്റാൻഡിനോട് അനുബന്ധിച്ച് ശൗചാലയങ്ങൾ ഉണ്ടെങ്കിലും അതു ജീവനക്കാർക്കുപോലും അപര്യാപ്തമാണ്. ഇതു തീർഥാടകർക്ക് തുറന്നു കൊടുക്കാറുമില്ല. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പ്രായമായവർക്കും പെൺകുട്ടികൾക്കും പമ്പാ ത്രിവേണി വരെ പോകുന്നത് ദുഷ്കരമാണ്. പണം കൊടുത്ത് ഉപയോഗിക്കാവുന്ന വൃത്തിയുള്ള ശുചിമുറികളെങ്കിലും ബസ് സ്റ്റാൻഡിനു സമീപം നിർമിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ദേവസ്വം ബോർഡ് സെക്രട്ടറിക്കും കെഎസ്ആർടിസി എംഡിക്കും ജില്ലാകളക്ടർക്കുമാണ് കമ്മീഷൻ നിർദേശം നൽകിയത്. ആന്റോ ജോൺ സമർപ്പിച്ച പരാതിയിലാണു നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.