മിനിമം വേതനത്തിനായി സമ്മർദം ചെലുത്തും: ഉമ്മൻ ചാണ്ടി
മിനിമം വേതനത്തിനായി സമ്മർദം ചെലുത്തും: ഉമ്മൻ ചാണ്ടി
Sunday, August 28, 2016 12:45 PM IST
കാക്കനാട്: സ്കൂൾ പാചക തൊഴിലാളികൾക്കു മിനിമം വേതനം ഉറപ്പാക്കാനായി സർക്കാരിൽ സമ്മർദം ചെലുത്തുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. താഴെ തട്ടിൽ ജോലി ചെയ്യുന്നവർക്കായുള്ള മിനിമം വേതന കമ്മിറ്റിയുടെ ശിപാർശ നടപ്പാക്കാൻ സർക്കാർ തയാറാകണമെ ന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂ ൾ പാചക തൊഴിലാളി സംഘ ടനയുടെ സംസ്‌ഥാന സമ്മേളനം കാക്കനാട് എംഎഎഎം എൽപി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ പാചക തൊഴിലാളികളുടെ 100 രൂപ കൂലി 350 രൂപയാക്കി ഉയർത്തിയതു യുഡിഎഫ് സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ പി.ടി. തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സംസ്‌ഥാന ജനറൽ സെക്രട്ടറി ജി. ഷാനവാസ് അധ്യക്ഷതവഹിച്ചു. നഗരസഭാധ്യക്ഷ കെ.കെ. നീനു മുഖ്യാതിഥിയായിരുന്നു. സാമൂഹ്യ പ്രവർത്തക ബൽക്കീസ് ഭാനു, ശ്രീധരൻ തേറമ്പിൽ, എം.എ. മമ്മുട്ടി, ടോമി മാത്യു, ഒ. ലീലാവതി, എ.ജി. മുകേഷ്, സൗമിനി സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.