സ്കൂളുകൾ ഹൈടെക് ആക്കാൻ സ്‌ഥിതിവിവരക്കണക്ക് ശേഖരിക്കുന്നു
Monday, August 29, 2016 11:45 AM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ പൊതുവിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിനു മുന്നോടിയായി സ്കൂളുകളിൽ നിലവിലുള്ള ഐസിടി അനുബന്ധ ഉപകരണങ്ങളുടെ സ്‌ഥിതിവിവര കണക്കു ശേഖരിക്കുന്നതിനുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചു.

സർക്കാർ– എയിഡഡ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുടെ വിശദാംശങ്ങളാണ് ആദ്യഘട്ടമായി ശേഖരിക്കുന്നത്. സ്കൂളുകളിലെ ഐസിടി പഠന പ്രവർത്തനങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ ഓൺലൈനിൽ അതതു സ്കൂളിൽ നിന്നു നേരിട്ടു രേഖപ്പെടുത്താനുള്ള സൗകര്യമാണു വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്.

ഐസിടി അധിഷ്ഠിത പഠന പ്രവർത്തനങ്ങളിൽ അധ്യാപകരെയും വിദ്യാർഥികളെയും സജ്‌ജരാക്കുന്നതിനും ആവശ്യമായ ഐസിടി ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുമാണ് അടിയന്തര സ്‌ഥിതിവിവര കണക്കെടുക്കുന്നത്. ഐടി * സ്കൂൾ പ്രോജക്ട് വികസിപ്പിച്ച സോഫ്റ്റ്വെയറിലാണ് ഓരോ സ്കൂളും വിവരങ്ങൾ ഉൾപ്പെടുത്തേണ്ടത്. ംംം.ശേരെവീ ീഹ.ഴീ്.ശി എന്ന വെബ്സൈറ്റിലെ സ്കൂൾ സർവെ ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ ലഭിക്കുന്ന ഓൺലൈൻ ആപ്ലിക്കേഷനിൽ സ്കൂളുകൾക്ക് നൽകിയിട്ടുള്ള യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് 31നു മുമ്പ് എല്ലാ സർക്കാർ എയ്ഡഡ് സ്കൂളുകളും വിശദാംശങ്ങൾ ഉൾപ്പെടുത്തണമെന്ന് ഐടി* സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.


വിശദാംശങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ (ംംം.ലറൗരമശേീി. സലൃമഹമ.ഴീ്.ശി) പ്രസിദ്ധീകരിച്ച സർക്കുലർ പരിശോധിക്കാം. പ്രോജക്ടിന്റെ അതത് ജില്ലാ ഓഫീസുമായും ബന്ധപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.