റബർ വിലസ്‌ഥിരതാ പദ്ധതി: ജൂൺ വരെയുളള ബില്ലുകൾ സമർപ്പിക്കുന്നതിനു നിയന്ത്രണമില്ല
Monday, August 29, 2016 11:52 AM IST
തിരുവനന്തപുരം: റബർ വിലസ്‌ഥിരതാ പദ്ധതിയുടെ ഒന്നാംഘട്ടം ജൂണിൽ അവസാനിച്ചെങ്കിലും അതുവരെയുളള ബില്ലുകൾ കർഷകർ സമർപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. ജൂണിനു ശേഷം ആരംഭിക്കുന്ന റബർ ടാപ്പിംഗ് സീസൺ കർഷകർക്ക് പ്രയോജനപ്പെടും വിധം സ്കീമിന്റെ രണ്ടാംഘട്ടം പുനരാരംഭിച്ചു.

പഴയ കർഷകർക്കും പുതിയ കർഷകർക്കും പദ്ധതിയിൽ ചേരാനും ബില്ലുകൾ സമർപ്പിക്കാനുമായി രജിസ്ട്രേഷൻ, സോഫ്ട്വെയർ നവീകരണം തുടങ്ങിയ നടപടികൾ തുടരുകയാണെന്നും സർക്കാർ അറിയിച്ചു. കർഷകർ സമർപ്പിച്ച ബില്ലുകളിൽ ഇതിനകം 566 കോടി രൂപ സബ്സിഡിയായി നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.