വൃക്കകൾ തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു
Monday, August 29, 2016 11:52 AM IST
പെരുമ്പാവൂർ: ഇരുവൃക്കകളും തകരാറിലായ യുവതി സുമനസുകളുടെ സഹായം തേടുന്നു. ഒക്കൽ നെല്ലാടൻ വീട്ടിൽ രവി–സുജാത ദമ്പതികളുടെ മകളും പാലക്കാട് തിരുനാരായണപുരം തെക്കേപുരം കൃഷ്ണദാസിന്റെ ഭാര്യയുമായ രജനി (32) ആണ് ചികിൽസാസഹായം തേടുന്നത്. രോഗം ഗുരുതരമായതിനെത്തുടർന്ന് ഒരു വർഷംമുമ്പ് ഡയാലിസിസ് ആരംഭിച്ചു. ഒരു തവണ ഡയാലിസിസ് ചെയ്യുന്നതിന് 3,000 രൂപയാണ് ചെലവ്. കൂടാതെ മരുന്നുകൾ വേറെയും വേണം. വീടും സ്‌ഥലവും പണയപ്പെടുത്തിയാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. തുടർചികിത്സ നടത്താൻ സാധിക്കാതെ വിഷമിക്കുകയാണ് രണ്ടു കുട്ടികളടങ്ങുന്ന നിർധനകുടുംബം.


വൃക്ക മാറ്റിവയ്ക്കണമെന്നാണു കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിനായി നാലു ലക്ഷത്തോളം രൂപ ചെലവു വരും. രജനിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനു വെള്ളിനേഴി ഗ്രാമപഞ്ചായത്തംഗങ്ങളായ രാമദാസ് കുറുവട്ടൂർ കൺവീനറായും അനിൽകുമാർ ചെയർമാനായും സഹായകമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി കാനറ ബാങ്ക് വെള്ളിനേഴി ശാഖയിൽ 1536101108761 ഐഎഫ്എസ്സി കോഡ് –സിഎൻആർബി 0001536 അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.