കെപിഎസ്ടിഎ ഹയർ സെക്കൻഡറി ധർണ മൂന്നിന്
Monday, August 29, 2016 11:59 AM IST
കോട്ടയം: ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒഴിവുള്ള തസ്തികകളിൽ അധ്യാപകരെയും പ്രിൻസിപ്പൽമാരെയും അടിയന്തരമായി നിയമിക്കണമെന്നാവശ്യപ്പെട്ടു കെപിഎസ്ടിഎ സെപ്റ്റംബർ മൂന്നിനു ഹയർ സെക്കൻഡറി–വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിനു മുന്നിൽ ധർണ നടത്തും.

രണ്ടായിരത്തോളം അധ്യാപക ഒഴിവുകളിലും 208 പ്രിൻസിപ്പൽ തസ്തികകളിലും നിയമനം നടത്തുക, അഞ്ചു വർഷം സർവീസുള്ളവരെ സീനിയർ ആക്കുക, വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ശനിയാഴ്ച പ്രവൃത്തിദിനം ഒഴിവാക്കുക, പ്രിൻസിപ്പൽമാരെ ക്ലാസെടുക്കുന്നതിൽ നിന്നും ഒഴിവാക്കുക, യോഗ്യതയുള്ള ഹയർ സെക്കൻഡറി–പ്രൈമറി അധ്യാപകർക്ക് ഹയർ സെക്കൻഡറിയിലേക്ക് പ്രമോഷൻ നൽകുക, ലബ്ബാ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.


സംസ്‌ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദൻ, എം. സലാവുദീൻ, ടി.എസ്. സലീം, അബ്ദുൾ സമദ്, പി.ജെ. ആന്റണി, ജോർജ് കൊളത്തൂർ, ടി.കെ. എവുജി, കെ.സി. രാജൻ, എം.കെ. സനിൽകുമാർ, ബിജു കുഞ്ഞപ്പൻ, ജോസ് അമ്പലക്കര, സിബിജെ അടപ്പൂർ എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.