ശങ്കർ റെഡ്ഡി നല്ല ഉദ്യോഗസ്‌ഥൻ: ചെന്നിത്തല
ശങ്കർ റെഡ്ഡി നല്ല ഉദ്യോഗസ്‌ഥൻ: ചെന്നിത്തല
Monday, August 29, 2016 12:08 PM IST
തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡി നല്ല ഉദ്യോഗസ്‌ഥനാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമവിരുദ്ധമായി ഒന്നും ചെയ്യുന്ന ആളല്ല അദ്ദേഹം. മുൻ മന്ത്രി കെ.എം. മാണി ആരോപണവിധേയനായ ബാർ കോഴക്കേസ് അട്ടിമറിക്കാൻ അദ്ദേഹം ഇടപെട്ടിട്ടുണ്ടെന്നു താൻ കരുതുന്നില്ല. രാവിലെയും വൈകിട്ടും അഭിപ്രായം മാറ്റിപ്പറയുന്ന സുകേശനെപ്പോലുള്ള ഉദ്യോഗസ്‌ഥരാണ് പ്രശ്നമുണ്ടാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ബാർ കോഴക്കേസിൽ മുൻ നിലപാടിൽ യുഡിഎഫ് ഉറച്ചു നിൽക്കുന്നു. ഈ വിഷയത്തിൽ വീണ്ടും അന്വേഷണം പ്രഖ്യാപിച്ച കോടതി തീരുമാനത്തെ എതിർക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.