എസ്ബിടിയിൽ എ.കെ. പ്രധാൻ ചുമതലയേറ്റു
എസ്ബിടിയിൽ  എ.കെ. പ്രധാൻ  ചുമതലയേറ്റു
Monday, August 29, 2016 12:20 PM IST
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ചീഫ് ജനറൽ മാനേജരായി അശോക് കുമാർ പ്രധാൻ സ്‌ഥാനമേറ്റു. കട്ടക് സ്വദേശിയാണ്. 1985 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂരിൽ പ്രബേഷണറി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൺട്രോളറായും മേഖലാ മേധാവിയായും നിരവധി പ്രമുഖ തസ്തികകൾ കൈകാര്യം ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിൽ മേഖലാ മേധാവിയായും വയ്പാ വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജരായും സേവനമനുഷ്ഠിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിൽ വ്യക്‌ത്യാധിഷ്ഠിത സേവിംഗ്സ് ബാങ്ക് വിഭാഗം ജനറൽ മാനേജരായും ഡൽഹി ശൃംഖലാ ജനറൽ മാനേജരായും പ്രവർത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.