ബാർ കോഴ: അന്വേഷണത്തിനു പതിനഞ്ചംഗ ടീം
Monday, August 29, 2016 12:20 PM IST
തിരുവനന്തപുരം: ബാർ കോഴ കേസിന്റെ പുനരന്വേഷണത്തിനു പതിനഞ്ചംഗ ടീമിനെ നിയോഗിച്ചു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണ് ഈ തീരുമാനം.

കൊല്ലം, കോട്ടയം, എറണാകുളം സിഐമാർ ഉൾപ്പെടെയുള്ള ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഡിവൈഎസ്പി നജ്മൽ ഹസനെ അന്വേഷണ സംഘ തലവനായി നേരത്തെ നിശ്ചയിച്ചിരുന്നു. നിലവിലുള്ള തെളിവുകൾ ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇനി ശേഖരിക്കേണ്ട തെളിവുകൾ വേഗത്തിൽ ശേഖരിക്കാനും യോഗത്തിൽ തീരുമാനിച്ചു.


അന്വേഷണ വിഷയങ്ങൾ സംബന്ധിച്ച അന്തിമതീരുമാനം ഇന്നുണ്ടാകും. അന്വേഷണ സംഘത്തിലെ എല്ലാ അംഗങ്ങളും ഉൾപ്പെടുന്ന യോഗം ഇന്നു ചേരും.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്, എഡിജിപി ഷേഖ് ദർബേഷ് സാഹിബ്, അന്വേഷണ സംഘ തലവൻ ഡിവൈഎസ്പി നജ്മൽ ഹസൻ തുടങ്ങിയ ഉദ്യോഗസ്‌ഥർ ഇന്നലെ ചേർന്ന യോഗത്തിൽ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.