ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്
ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്
Monday, August 29, 2016 12:20 PM IST
അങ്കമാലി: തിരുവനന്തപുരം– മംഗലാപുരം എക്സ്പ്രസ് ട്രെയിൻ പാളംതെറ്റി അപകടമുണ്ടായ കറുകുറ്റിയിലൂടെയുള്ള റെയിൽ ഗതാഗതം സാധാരണ നിലയിലേക്ക്. എന്നാൽ ഗതാഗത സ്തംഭനത്തിന് പൂർണ തോതിൽ പരിഹാരമുണ്ടാകാൻ ഒരാഴ്ചയെങ്കിലും സമയമെടുക്കും.

പാസഞ്ചർ ട്രെയിനുകൾ പലതും റദ്ദാക്കിയിട്ടുണ്ട്. അപകടമുണ്ടായ അപ്പ് ലൈനിൽ പാളം പുനഃസ്‌ഥാപിച്ചശേഷം ഇന്നലെ പുലർച്ചെ 5.50നാണ് ആദ്യ ട്രെയിൻ കടത്തിവിട്ടത്. കൊച്ചുവേളി—– ലോകമാന്യതിലക് ഗരീബ്രഥ് ട്രെയിനാണ് ആദ്യം കടന്നുപോയത്. അപകടം നടന്ന ദിവസം ഉച്ചയ്ക്ക് 1.30ന് കറുകുറ്റി കടന്നുപോകേണ്ടതായിരുന്നു ഇത്. ഈ ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയായിരുന്നു. 20 കിലോമീറ്റർ വേഗതയിൽ മാത്രമാണ് ഈ ട്രാക്കിലൂടെ ഇപ്പോൾ ട്രെയിനുകൾ ഓടുന്നത്. തകരാറില്ലാതിരുന്ന ഡൗൺ ലൈൻ ട്രാക്കിലൂടെ ഇന്നലെ പുലർച്ചെ 2.20ന് എറണാകുളം – ബിലാസ്പുർ ട്രെയിൻ കടത്തിവിട്ടിരുന്നു. തുടക്കത്തിൽ 30 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ കടത്തിവിട്ടതെങ്കിലും പിന്നീട് 40 കിലോമീറ്റർ വേഗതയായി ഉയർത്തിയിട്ടുണ്ട്.

തകരാറിലായ പാളങ്ങളും പൂർണമായി തകർന്ന സ്ലീപ്പറുകളും മാറ്റി സ്‌ഥാപിച്ചുകഴിഞ്ഞു. 200 മീറ്ററോളം ഭാഗത്തെ സ്ലീപ്പറുകളിൽ പലതും ഭാഗികമായി തകർന്നിട്ടുണ്ട്. ഈ സ്ലീപ്പറുകൾ മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇന്നലെ എൺപതോളം തൊഴിലാളികളാണ് ഈ ഭാഗത്ത് സ്ലീപ്പറുകൾ സ്‌ഥാപിക്കാൻ ഉണ്ടായിരുന്നത്. അപകടത്തിൽ പ്പെട്ട ട്രെയിൻ ഇടിച്ചുതകർത്ത സിഗ്നൽ പോസ്റ്റ് സ്‌ഥാപിക്കുന്നതിനുള്ള കോൺക്രീറ്റിംഗ് ജോലികളും പൂർത്തിയായി. തൃശൂർ, എറണാകുളം, ആലുവ, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നുള്ള ട്രാക്ക് മെയിന്റനൻസ് വിഭാഗം തൊഴിലാളികളാണ് ഈ ജോലി ചെയ്യുന്നത്.

പാളംതെറ്റിയ 12 കോച്ചുകളിൽ ആറെണ്ണം ഒഴികെയുള്ളവ കറുകുറ്റിയിൽ നിന്നു കൊണ്ടുപോയി. ഒരു എസി കോച്ചും അഞ്ച് സ്ലീപ്പർ കോച്ചുകളും റെയിൽവേ ട്രാക്കിന്റെ ഇരുവശത്തുമായി കയറ്റിവച്ചിരിക്കുകയാണ്. അപകടത്തിൽപ്പെട്ട കോച്ചുകൾ സാധാരണ വീണ്ടും ഉപയോഗിക്കാറില്ല. ഇവയുടെ ചക്രങ്ങൾ ഉപയോഗക്ഷമമാണോയെന്നു പരിശോധിക്കും. കറുകുറ്റി റെയിൽവേ സ്റ്റേഷനു സമീപം ഞായറാഴ്ച പുലർച്ചെ 2.20നായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നു മംഗലാപുരത്തേക്കു പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.

<ആ>യാത്രാദുരിതമൊഴിയാതെ ആയിരങ്ങൾ

<ശാഴ െൃര=/ിലംശൊമഴലെ/2016മൗഴ30ൃമശഹംമ്യ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>കൊച്ചി: കറുകുറ്റിയിൽ ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിനുശേഷം ഇരുട്രാക്കിലൂടെയുമുള്ള ഗതാഗതം പുനരാരംഭിച്ചെങ്കിലും സർവീസുകൾ പൂർവ സ്‌ഥിതിയിലെത്താത്തത് ഇന്നലെയും യാത്രക്കാരെ വലച്ചു. ട്രെയിനുകൾ പലതും വൈകിയോടിയതിനാലും റദ്ദാക്കിയതിനാലും നിരവധിയാളുകളാണ് സ്റ്റേഷനുകളിൽ കുടുങ്ങിയത്.


ട്രെയിനുകൾ വൈകി ഓടുന്നതിനാൽ നാട്ടിലേക്കു പോകാൻ ഇറങ്ങിത്തിരിച്ച ഒട്ടേറെ ഇതരസംസ്‌ഥാനക്കാർ സ്റ്റേഷനുകളിൽ കുടുങ്ങി. കണ്ണൂർ–എറണാകുളം ഇന്റർസിറ്റി, ഗുരുവായൂർ– തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം–നിലമ്പൂർ പാസഞ്ചർ, എറണാകുളം ഷൊർണൂർ പാസഞ്ചർ തുടങ്ങിയ ട്രെയിനുകൾ റദ്ദാക്കിയതു സ്‌ഥിരംയാത്രക്കാരെ വലച്ചു. മിക്ക ദീർഘദൂര ട്രെയിനുകളും വൈകിയോടുന്നതും യാത്രക്കാർക്കു പ്രയാസമുണ്ടാക്കി.

സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർഥികളും എറണാകുളം, തിരുവനന്തപുരം ജില്ലകളിലേക്ക് എത്തുന്ന പ്രധാന ട്രെയിനുകളിലൊന്നാണ് കണ്ണൂർ–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്. കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ഭാഗത്തേക്കു പതിവായി യാത്ര ചെയ്യുന്നവർ ഏറെ ആശ്രയിക്കുന്നത് കണ്ണൂരിൽ നിന്നു പുലർച്ചെ അഞ്ചിനു പുറപ്പെടുന്ന ഈ ട്രെയിനിനെയാണ്. പതിവ് ട്രെയിൻ റദ്ദായതോടെ യാത്രക്കാർ വെട്ടിലായി. ട്രെയിനുകൾ റദ്ദായതോടെ ചിലർ അവധിയെടുക്കുകയും ചിലർ ബസിൽ യാത്ര തിരിക്കുകയുംചെയ്തു. ഗുരുവായൂർ– തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് റദ്ദാക്കിയത് ഗുരുവായൂർ തീർഥാടകരെ പ്രതികൂലമായി ബാധിച്ചു. അവധി ദിവസങ്ങളിൽ തെക്കുഭാഗത്തുനിന്നു ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തുന്നവർ തിരിച്ചുപോകാൻ ഈ ട്രെയിനിനെയാണു പ്രധാനമായി ആശ്രയിക്കുന്നത്. ഈ ഭാഗങ്ങളിൽനിന്ന് എറണാകുളം, തൃശൂർ എന്നിവിടങ്ങളിലെത്തുന്ന ജോലിക്കാരെയും ബാധിച്ചു. പുലർച്ചെ അഞ്ചിന് എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എകസ്പ്രസിലടക്കം കാലുകുത്താനിടമില്ലാതെയാണു ജനം യാത്രചെയ്തത്.

ദീർഘദൂര ട്രെയിനുകൾ വൈകിയോടുന്നത് ഇതര സംസ്‌ഥാനങ്ങളിലെത്തേണ്ട യാത്രക്കാരെ വലച്ചു. ഇന്നലെ രാവിലെ 6.10ന് പുറപ്പെടേണ്ട തിരുവനന്തപുരം–കോർബ എക്സ്പ്രസ് പത്തു മണിക്കൂറിലേറെ വൈകി വൈകുന്നേരം നാലരയ്ക്കാണ് പുറപ്പെട്ടത്. രാവിലെ 7.55ന് തിരുനെൽവേലിയിൽനിന്നു പുറപ്പെടുന്ന തിരുനെൽവേലി– ഹാപ്പ എക്സ്പ്രസ് മൂന്നു മണിക്കൂർ വൈകി 11നാണ് പുറപ്പെട്ടത്. രാവിലെ 9.20ന് പുറപ്പെടേണ്ട കൊച്ചുവേളി–ചണ്ഡിഗഢ് എക്സ്പ്രസ് ഉച്ചയ്ക്ക് ഒന്നിനാണു യാത്ര തുടങ്ങിയത്. തിരുവനന്തപുരം– ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് വൈകുന്നരം 3.30ന് പുറപ്പെട്ടു.

വൈകുന്നേരം അഞ്ചിനു പുറപ്പെടേണ്ടിയിരുന്ന കൊച്ചുവേളി–യശ്വന്ത്പുർ എക്സ്പ്രസ് രണ്ടര മണിക്കൂർ വൈകിയാണു പുറപ്പെട്ടത്. വൈകുന്നേരം 5.10ന് പുറപ്പെടേണ്ട എറണാകുളം–പട്ന ട്രെയിൻ പുറപ്പെട്ടതു പുലർച്ചെ രണ്ടിന്. കന്യാകുമാരി–ചെന്നൈ എഗ്മോർ എക്സ്പ്രസ് ആറര മണിക്കൂർ വൈകി രാത്രി 11.30നാണ് പുറപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.