റബർ ബോർഡ് ഓഫീസിനു മുന്നിൽ കർഷക കോൺഗ്രസ് ധർണ
Monday, August 29, 2016 12:20 PM IST
കോട്ടയം: റബർ വിലയിടിവിൽ പ്രതിഷേധിച്ചു കർഷക കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ അഞ്ചിനു റബർ ബോർഡ് ഓഫീസിനു മുന്നിൽ ധർണ നടത്തും. രാവിലെ 10നു നടക്കുന്ന ധർണ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. കർഷക കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി അധ്യക്ഷത വഹിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എംഎൽഎ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും. റബർ കർഷകരെ ഇറക്കുമതിയിൽ നിന്നും രക്ഷപ്പെടുത്താൻ സേഫ് ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.


ലാൽ വർഗീസ് കൽപകവാടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സുരേഷ് കോശി, സണ്ണി കല്ലൂർ, ജോർജ് കൊട്ടാരം, കെ.പി.ഏലിയാസ്, കെ.ജെ.ജോസഫ്, രാജു പുളിമൂട്ടിൽ, അഗസ്റ്റിൻ കുറുമണ്ണ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.