മദ്യ വിൽപന ഓൺലൈൻ ആകില്ല; കൺസ്യൂമർ ഫെഡ് നീക്കം ഉപേക്ഷിക്കുന്നു
മദ്യ വിൽപന ഓൺലൈൻ ആകില്ല; കൺസ്യൂമർ ഫെഡ് നീക്കം ഉപേക്ഷിക്കുന്നു
Tuesday, August 30, 2016 12:23 AM IST
കോഴിക്കോട്: മദ്യ വിൽപന ഓൺലൈൻ ആക്കാനുള്ള നീക്കം സംസ്‌ഥാന കൺസ്യൂമർ ഫെഡ് ഉപേക്ഷിക്കുന്നു. സർക്കാരിന് താത്പര്യമില്ലെങ്കിൽ ഓൺലൈൻ വിൽപനയ്ക്കില്ലെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് അറിയിച്ചു. ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള നീക്കം വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. ഓൺലൈനിൽ മദ്യം വിൽക്കുന്നതു സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു.<യൃ><യൃ>നിലവിൽ ലഭ്യമല്ലാത്ത 59 ഇനം ബ്രാൻഡ് മദ്യങ്ങൾകൂടി വിപണിയിൽ എത്തിച്ച് 36 ഔട്ട്ലെറ്റുകളിലും ഓൺലൈൻ സംവിധാനമൊരുക്കി ലാഭം നേടാനായിരുന്നു കൺസ്യൂമർ ഫെഡ് ലക്ഷ്യമിട്ടിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.