കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി
Tuesday, August 30, 2016 1:00 PM IST
കൊച്ചി :ആഴക്കടൽ മത്സ്യബന്ധനത്തിനു വിദേശ ട്രോളറുകളെ അനുവദിക്കുന്നതു ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിന്റേയും കോസ്റ്റ് ഗാർഡിന്റെയും മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അഥോറിറ്റി (എംപെഡ) യുടേയും വിശദീകരണം തേടി.

ഇന്ത്യൻ തനതു സമുദ്ര സാമ്പത്തിക മേഖലയിൽ വിദേശ ട്രോളറുകൾക്ക് അനുമതി നൽകുന്നത് പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.