കൺസ്യൂമർഫെഡ് ഓൺലൈനിൽ മദ്യം വിൽക്കില്ല
Tuesday, August 30, 2016 1:00 PM IST
കോഴിക്കോട്: ഓണത്തിന് മുമ്പ് ഓണലൈനിൽ മദ്യ വിൽപ്പന തുടങ്ങാനുള്ള നീക്കം കൺസ്യൂമർ ഫെഡ് ഉപേക്ഷിക്കുന്നു. സർക്കാരിന് താത്പര്യമില്ലെങ്കിൽ ഓൺലൈനായി മദ്യം വിൽക്കില്ലെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് കോഴിക്കോട്ട് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് വാർത്താസമ്മേളനത്തിൽ മെഹബൂബ് തന്നെയായിരുന്നു കൺസ്യൂമർഫെഡിന്റെ പുതിയ തീരുമാനത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.


മദ്യം ഓൺലൈനിൽ വിൽക്കുമെന്ന തീരുമാനം വിവാദമായതോടെ കൺസ്യൂമർഫെഡും സർക്കാരും പിന്തിരിയുകയായിരുന്നു. കൺസ്യൂമർഫെഡ് 58 ഇന മദ്യം ഓൺലൈനിൽ ഓണത്തിന് മുമ്പായി വില്പന തുടങ്ങുമെന്നായിരുന്നു മെഹബൂബിന്റെ പ്രഖ്യാപനം. ഓൺലൈൻ മദ്യവില്പനയ്ക്കെതിരെ വൻ പ്രതിഷേധമാണ് വിവിധ കോണിൽ നിന്നു സർക്കാരിനു നേരിടേണ്ടി വന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.