കാണാതായ തൊഴിലാളിയുടെ മൃതദേഹം പമ്പാനദിയിൽ കണ്ടെത്തി
Tuesday, August 30, 2016 1:00 PM IST
എടത്വ: കാണാതായ തൊഴിലാളിയുടെ മൃതദേഹം മൂന്നുദിവസത്തിനു ശേഷം പമ്പാനദിയിൽ കണ്ടെത്തി. തലവടി കളങ്ങര പുത്തൻചിറയിൽ പ്രസാദിന്റെ (44) മൃതദേഹമാണ് ചങ്ങംകരി തോട്ടയ്ക്കാട്ട് ജെട്ടിക്ക് സമീപം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഏഴോടെ ജോലി കഴിഞ്ഞെത്തിയ പ്രസാദ് അമ്പ്രയിൽ ജംഗ്ഷനിൽ എത്തിയിരുന്നു. അതിനുശേഷമാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിനിടയിലാണ് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ചങ്ങംകരിയിൽ മൃതദേഹം പൊങ്ങിയതായി അറിഞ്ഞത്. സംസ്കാരം ഇന്ന് 12ന് ആനപ്രമ്പാൽ വടക്ക് എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: കാര്യതോട്ട പുത്തൻവീട്ടിൽ കിഴക്കേതിൽ അമ്പിളി. മക്കൾ: അനഘ, അഭിജിത്ത് (ഇരുവരും തലവടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.