ഊട്ടുപുര സമരം ആരംഭിക്കും: എൻഎസ്പിടിയു
Tuesday, August 30, 2016 1:11 PM IST
കോട്ടയം: എല്ലാ സംസ്‌ഥാനങ്ങളിലെയും സ്കൂളുകളിൽ ഊട്ടുപുര സ്‌ഥാപിച്ചു കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചു പ്ലസ്ടു വരെയുള്ള സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യണമെന്നു ഗവൺമെന്റിനോട് ആവശ്യപ്പെടുമെന്ന് കോട്ടയത്തു ചേർന്ന നാഷണൽ സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എൻഎസ്പിടിയു) ദേശീയ കമ്മിറ്റി തീരുമാനിച്ചു.

ഓണത്തിന് ഒരുമാസ വേതനം വിതരണം ചെയ്യുക, എല്ലാ മാസവും ഒന്നാം തീയതി വേതനം വിതരണം ചെയ്യുക, തൊഴിലാളികളെ സൗജന്യമായി ഇൻഷ്വർ ചെയ്യുക, യൂണിഫോം അലവൻസ് ഏർപ്പെടുത്തുക, നൂറു കുട്ടികളിൽ കൂടുതലുള്ള സ്കൂളുകളിൽ കേന്ദ്ര നിയമപ്രകാരം ഓരോ തൊഴിലാളിയെക്കൂടി നിയമിക്കുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കുവാൻ സെപ്റ്റംബർ മൂന്നിന് 10–ന് സെക്രട്ടേറിയറ്റ് ഉപരോധിക്കാനും യോഗം തീരുമാനിച്ചു.


ദേശീയ ജനറൽ സെക്രട്ടറി ആരോഗ്യസ്വാമി അധ്യക്ഷതവഹിച്ച ദേശീയ കമ്മിറ്റി ദേശീയപ്രസിഡന്റ് കുര്യൻ മാത്യു ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. വർഗീസ് മാത്യു, സ്കറിയാ കുന്നുംപുറം, കെ. രമ, എ. അഷറഫ്ദീൻ, അച്യുതൻ നായർ, ഓമന വിൽസന്റ്, ആലീസ് തങ്കച്ചൻ, സിന്ധു താമരക്കുടി, സി.പി. കനക, മേരിക്കുട്ടി മാത്യു എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.