ക്നാനായ സുറിയാനി സഭയുടെ ബജറ്റിൽ വിദ്യാഭ്യാസമേഖലയ്ക്ക് ഊന്നൽ
Tuesday, August 30, 2016 1:21 PM IST
കോട്ടയം: വിദ്യഭ്യാസമേഖലയ്ക്ക് ഉന്നൽ നൽകി ക്നാനായ സുറിയാനി സഭയുടെ ബജറ്റ് അവതരിപ്പിച്ചു. പുതിയ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ആരംഭിക്കുക, നിലവിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ പുതിയ കോഴ്സുകൾ തുടങ്ങുക, റാന്നിയിൽ ഓൾഡ് ഏജ് ഹോം എന്നീ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള ബജറ്റിൽ 16 കോടി രൂപ വരവും ചെലവുമാണു പ്രതീക്ഷിക്കുന്നത്. സഭാ ആസ്‌ഥാനത്തു ചേർന്ന യോഗത്തിൽ 2016–17ലെ വാർഷിക ബജറ്റിന് അംഗീകാരം നല്കി.

എഡേസാ, കുൽപമല, വടവുപുറം എസ്റ്റേറ്റുകളുടെ പുനരുദ്ധാരണം. നവീകരണം, ജൈവകൃഷി വിളകളുടെ ഉത്പാദനം, സാധുസംരക്ഷണം തുടങ്ങിയ ഉൾപ്പെടുത്തിയാണു ബജറ്റ്. ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണു പദ്ധതികൾ ആസൂത്രണം ചെയ്തത്. അസോസിയേഷൻ പ്രസിഡന്റ് ഫാ. കെ.സി. ഏബ്രഹാം കട്ടത്തറ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി കമാൻഡർ ടി.ഒ. ഏലിയാസ് ബജറ്റ് അവതരിപ്പിച്ചു. സമുദായ സെക്രട്ടറി ഡോ. ഏബ്രഹാം പുന്നൂസ്, ഫാ. തോമസ് ഏബ്രഹാം, ആലിച്ചൻ ആറൊന്നിൽ, ഷാജി ഏബ്രഹാം, തോമസുകുട്ടി തേവരുമുറി, ഏബ്രഹാം ജോസഫ് കുറ്റിക്കാട്ടിൽ, ബിനു കുരുവിള എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.