സ്വാശ്രയം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച ഇന്ന്
സ്വാശ്രയം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച ഇന്ന്
Tuesday, August 30, 2016 1:36 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു ചർച്ച നടക്കും. വൈകുന്നേരം ആറിന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം.

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിൽ ധാരണയിലെത്താൻ സാധിച്ചിരുന്നില്ല. ഇതേത്തുടർന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടത്തണമെന്നു സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഇന്നു വൈകുന്നേരത്തെ യോഗം.


യോഗത്തിലെത്തണമെന്നാവശ്യപ്പെട്ട് അറിയിപ്പു ലഭിച്ചതായി പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. എംബിബിഎസ്, ബിഡിഎസ് കോളജുകളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.