സിപിഎം കമ്മ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തിരിക്കുന്നു: സുധീരൻ
സിപിഎം കമ്മ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തിരിക്കുന്നു: സുധീരൻ
Wednesday, August 31, 2016 3:37 AM IST
തിരുവനന്തപുരം: സിപിഎം കമ്മ്യൂണിസം കൈവിട്ട് ക്രിമിനലിസം ഏറ്റെടുത്തിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന്റെ സംസ്‌ഥാന സെക്രട്ടറി തന്നെ ആക്രമണത്തിന് ആഹ്വാനം ചെയ്തിട്ടും പോലീസ് കേസെടുക്കുന്നില്ല. സംസ്‌ഥാന സെക്രട്ടറി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. അണികൾ ആഹ്വാനം ഏറ്റെടുത്തുവെന്നതിന് തെളിവാണ് അസ്ലം വധമെന്നും അദ്ദേഹം ആരോപിച്ചു.


ഇടതു ഭരണത്തിൽ കേരളം കുറ്റവാളികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ഒരു ഭാഗത്ത് സിപിഎമ്മും മറുഭാഗത്ത് ബിജെപിയും അക്രമം അഴിച്ചുവിടുകയാണ്. പോലീസ് കൃത്യനിർവഹണത്തിൽ പരാജയപ്പെട്ടു. ഇതിന് തെളിവാണ് കൊല്ലത്ത് എസ്എഫ്ഐ പ്രവർത്തകർ എസ്ഐയെ റോഡിൽ വളഞ്ഞിട്ട് മർദ്ദിച്ചതെന്നും വി.എം.സുധീരൻ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.