ഐടി ഡീലേഴ്സ് അസോ. സംസ്‌ഥാന സമ്മേളനം മൂന്നിന്
Wednesday, August 31, 2016 11:23 AM IST
കൊച്ചി: ഓൾ കേരളാ ഐടി ഡീലേഴ്സ് അസോസിയേഷൻ സംസ്‌ഥാന സമ്മേളനവും ഐടി എക്സിബിഷനും മൂന്നിന് എറണാകുളം രാമവർമ ക്ലബിൽ നടക്കും. രാവിലെ 9.30ന് സംസ്‌ഥാന പ്രസിഡന്റ് പി.ജി. സുരേഷ് ഉദ്ഘാടനം ചെയ്യും. ഐടി രംഗത്തുള്ള അമ്പതിലധികം ബഹുരാഷ്ട്ര കമ്പനികൾ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന കൺവൻഷൻ ഹൈബി ഈഡൻ എംഎൽഎ ഉദ്ഘാടനംചെയ്യും. അംഗങ്ങളുടെ ക്ഷേമത്തിനായി ഒരു ക്ഷേമനിധി ബോർഡ് രൂപീകരിക്കുവാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ സംസ്‌ഥാന ജനറൽ സെക്രട്ടറി അജിമോൻ ജോർജ്, ട്രഷറർ കെ.ആർ. ഷൈലേഷ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.