ആർഎസ്ബിവൈ/ചിസ് പദ്ധതി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തും
Wednesday, August 31, 2016 11:23 AM IST
തിരുവനന്തപുരം: കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ സംയുക്‌തമായി നടപ്പിലാക്കി വരുന്ന സൗജന്യ ആരോഗ്യ ചികിത്സാ പദ്ധതി പ്രകാരം ആരോഗ്യ കാർഡ് എടുക്കാൻ കഴിയാതെ വന്ന കുടുംബങ്ങൾക്കു വേണ്ടിയുള്ള രജിസ്ട്രേഷൻ ഇന്നു മുതൽ 30 വരെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങളിലും നടത്തും. 17 വർഷത്തിൽ കാർഡ് ലഭിച്ചിട്ടുള്ള കുടുംബങ്ങൾ രജിസ്റ്റർ ചെയ്യേണ്ട. പുതുക്കേണ്ട തീയതി പിന്നീട് അറിയിക്കും.

റേഷൻ കാർഡിൽ 600 രൂപയോ അതിൽ കുറവോ പ്രതിമാസ വരുമാനമുള്ളവർ, പട്ടികജാതി/വർഗ/മത്സ്യത്തൊഴിലാളി കുടുംബങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട ക്ഷേമനിധി ബോർഡ്/പദ്ധതിയിലെ അംഗങ്ങൾപൻഷൻ ലഭിക്കുന്നവർ അംഗമായ കുടുംബങ്ങൾ, ആശ്രയ കുടുംബങ്ങൾ, ആംഗൻവാടി തൊഴിലാളികൾ/സഹായികൾ, എൻഡോസൾഫാൻ ദുരിത ബാധിതർ, ആശാ വർക്കേഴ്സ്, ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 15 ദിവസമെങ്കിലും പണിയെടുത്തവർ, വീട്ടുവേലക്കാർ, കളിമൺപാത്ര നിർമാണ തൊഴിലാളികൾ, മരംകയറ്റ തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, കണ്ണൂർ കന്റോൺമെന്റിലെ പാവപ്പെട്ട കുടുംബങ്ങൾ, വികലാംഗർ ഉൾപ്പെട്ട പാവപ്പെട്ട കുടുംബങ്ങൾ, ടാക്സി ഓട്ടോറിക്ഷ ഡ്രൈവർമാർ, സാമൂഹ്യ ക്ഷേമ വകുപ്പിൽനിന്നു വാർധക്യകാല പെൻഷൻ/വിധവാ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവർ, അഗതി മന്ദിരങ്ങളിലെ അന്തേവാസികൾ കാർഡോ വരുമാന പരിധിയോ ബാധകമില്ല, എച്ച്ഐവി ബാധിതർ, ആക്രി/പാഴ് വസ്തുക്കൾ ശേഖരിക്കുന്നവർ, ശുചീകരണ തൊഴിലാളികൾ, പാറമട തൊഴിലാളികൾ, റിക്ഷ വലിക്കുന്നവർ എന്നീ വിഭാഗങ്ങൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ അല്ലെങ്കിൽ കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങൾ വഴി രജിസ്ട്രേഷൻ നടത്താം.


വിശദ വിവരങ്ങൾക്ക് അക്ഷയ/ഉന്നതി കേന്ദ്രങ്ങൾ അല്ലെങ്കിൽ 1800 233 5691 എന്ന ടോൾ ഫ്രീ നമ്പറുമായി ബന്ധപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.