സമാന്തര പ്രവർത്തനത്തിനു കെഎസ്യുവിലൂടെ തുടക്കംകുറിച്ച് തിരുത്തൽവാദി നേതാക്കൾ
Wednesday, August 31, 2016 11:38 AM IST
തിരുവനന്തപുരം: തലമുറ മാറ്റവും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ വക്‌താക്കൾക്കെതിരായ പോരാട്ടവും ആഹ്വാനം ചെയ്യുന്ന കോൺഗ്രസിലെയും യൂത്ത് കോൺഗ്രസിലേയും തിരുത്തൽവാദി നേതാക്കൾ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഉടച്ചുവാർക്കൽ സംസ്‌ഥാനത്ത് അനിവാര്യമാണെന്ന വ്യക്‌തമായ സന്ദേശം നേതൃത്വത്തിനു നൽകുകയാണ് അവർ. ഇതിന്റെ ഭാഗമായി സമാന്തര രീതിയിൽ കെഎസ്യു അംഗത്വവിതരണത്തിന് ഇന്നലെ തിരുത്തൽവാദി നേതാക്കൾ തുടക്കംകുറിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടത്തിയ അംഗത്വ പ്രചാരണ പരിപാടി വി.ടി. ബൽറാം എംഎൽഎ ഉദ്ഘാടനംചെയ്തു. കോൺഗ്രസിന്റെ വാലിൽ കെട്ടുന്ന പോഷക സംഘടനയല്ല കെഎസ്യു എന്ന് വി.ടി.ബൽറാം പറഞ്ഞു. കോൺഗ്രസിനെ ആശയപരമായി നവീകരിക്കേണ്ടതുണ്ട്.


കെഎസ്യുവിലെ ആഭ്യന്തര നവീകരണത്തിനു കോൺഗ്രസിലെ വിഭാഗീയത തടസമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളായ ആർ.വി. രാജേഷ്, വിനോദ് കൃഷ്ണ, മാത്യു കുഴൽനാടൻ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.