മാണി യുഡിഎഫ് വിട്ടതു മുന്നണിയെ ദുർബലപ്പെടുത്തിയിട്ടില്ല: സുധീരൻ
മാണി യുഡിഎഫ് വിട്ടതു മുന്നണിയെ ദുർബലപ്പെടുത്തിയിട്ടില്ല: സുധീരൻ
Wednesday, August 31, 2016 11:38 AM IST
തിരുവനന്തപുരം: കേരള കോൺഗ്രസ്–എം യുഡിഎഫ് വിട്ടതു മുന്നണിയെ ഒരുതരത്തിലും ദുർബലപ്പെടുത്തിയിട്ടില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരേയുള്ള സമരത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല.

കഴിഞ്ഞ ദിവസം തിരുവനന്തപുരം ഒഴിച്ചുള്ള എല്ലാ ജില്ലകളിലും സർക്കാരിനെതിരേ യുഡിഎഫ് നടത്തിയ സമരത്തിൽ നല്ല ജനപങ്കാളിത്തം ഉണ്ടായിരുന്നു. മാണി യുഡിഎഫ് വിട്ടതുകൊണ്ടു മുന്നണി ദുർബലപ്പെട്ടിട്ടില്ലെന്നുള്ളതിനു തെളിവുകൂടിയാണു സമരങ്ങളിൽ കാണുന്ന ജനപങ്കാളിത്തം.


എന്നാൽ, യൂത്ത് കോൺഗ്രസ് അടക്കമുള്ള മറ്റു സംഘടനകൾ സർക്കാരിനെതിരേ സമരം ചെയ്യാത്ത കാര്യം അവരോടുതന്നെ ചോദിക്കണമെന്നും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.