കോടിയേരിയുടേതു സ്വാതന്ത്ര്യസമര ചരിത്രത്തെ അപമാനിക്കുന്ന പ്രസ്താവന: കെ.സി. ജോസഫ്
കോടിയേരിയുടേതു സ്വാതന്ത്ര്യസമര ചരിത്രത്തെ അപമാനിക്കുന്ന പ്രസ്താവന: കെ.സി. ജോസഫ്
Wednesday, August 31, 2016 11:38 AM IST
കണ്ണൂർ: സോവ്യറ്റ് യൂണിയൻ വൻശക്‌തിയായതോടു കൂടിയാണു ബ്രിട്ടീഷുകാരിൽനിന്നു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സ്വാതന്ത്ര്യസമര സേനാനികളെയും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തെയും അപമാനിക്കലാണെന്നു കോൺഗ്രസ് നിയമസഭാ കക്ഷി ഡപ്യൂട്ടി ലീഡർ കെ.സി. ജോസഫ് എംഎൽഎ പറഞ്ഞു.

സ്വാതന്ത്ര്യസമര ചരിത്രം തന്നെ തിരുത്താനാണു കോടിയേരി ശ്രമിക്കുന്നത്. സോവ്യറ്റ് യൂണിയന്റെ താത്പര്യം സംരക്ഷിക്കാൻ ബ്രിട്ടന്റെ പിണിയാളായി മാറി സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച ചരിത്രമാണു കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. മഹാത്മജിയെയും സ്വാതന്ത്ര്യസമരസേനാനികളെയും അപമാനിച്ച കമ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചെരിപ്പുനക്കികളായിരുന്നുവെന്നാണു ചരിത്രമെന്നും ഓർമപ്പെടുത്താൻ പോകുന്നത്.


1942ൽ കോൺഗ്രസ് നേതൃത്വത്തിൽ നടന്ന ക്വിറ്റ് ഇന്ത്യാ സമരത്തെപോലും വഞ്ചിച്ചു സ്വാതന്ത്ര്യ സമരത്തെ ദുർബലപ്പെടുത്താനും സോവ്യറ്റ് യൂണിയന്റെ ദാസ്യവൃത്തി ചെയ്യാനും ശ്രമിച്ച സിപിഎമ്മിന്റെ കാപട്യം മറച്ചുവയ്ക്കാനുള്ള കോടിയേരിയുടെ ശ്രമത്തെ ചരിത്രം പഠിക്കുന്ന ഏതൊരാളും പുച്ഛിച്ചുതള്ളുമെന്നു കെ.സി. ജോസഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.