ഉപരാഷ്ട്രപതി മടങ്ങി
Wednesday, August 31, 2016 11:57 AM IST
കൊച്ചി: മൂന്നുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി ഡോ.ഹമീദ് അൻസാരി ഡൽഹിക്കു മടങ്ങി. കൊച്ചി നാവിക വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഊഷ്മളമായ യാത്രയയപ്പ് നൽകി. ഐഎൻഎസ് ഗരുഡ നാവിക വിമാനത്താവളത്തിൽനിന്നു വ്യോമസേനയുടെ രാജ്കമൽ വിമാനത്തിലാണ് ഉപരാഷ്ട്രപതിയും പത്നി സൽമ അൻസാരിയും മടങ്ങിയത്.

ഗവർണർ ജസ്റ്റീസ് പി. സദാശിവം, വനംമന്ത്രി കെ. രാജു, മേയർ സൗമിനി ജെയിൻ, പൊതുഭരണ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ദക്ഷിണ നാവിക കമാൻഡ് ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ എ.വി. കാർവെ, ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ സഫിറുള്ള, ഡിജിപി ലോക്നാഥ് ബഹ്റ, സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ്, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ. ഹഖ് തുടങ്ങിയവർ ഉപരാഷ്ട്രപതിയെ യാത്ര അയയ്ക്കാനെത്തിയിരുന്നു.


നേരത്തേ തിരുവനന്തപുരത്തുനിന്നു പ്രത്യേക വിമാനത്തിൽ കൊച്ചി നാവികത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ കെ.ജെ. മാക്സി എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.