നാല് വയസുകാരിക്ക് കാരിത്താസിൽ അപൂർവ ശസ്ത്രക്രിയ
Wednesday, August 31, 2016 12:12 PM IST
കോട്ടയം: റോഡ് അപകടത്തിൽ വലതുകൈയിലെ രക്‌തക്കുഴലുകളും പേശികളും, മാംസവും എല്ലുകളും തകർന്ന നാലു വയസുമാത്രം പ്രായമുള്ള കുഞ്ഞിനു കാരിത്താസ് ആശുപത്രിയിൽ അതീവ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ സുഖപ്രാപ്തി.

മുക്കൂട്ടുതറ സ്വദേശിനിയായ അനവദ്യ എന്ന പെൺകുഞ്ഞിനെ അതീവ ഗുരുതരാവസ്‌ഥയിൽ കൈയുടെ സ്വാധീനം അപ്പാടെ നഷ്ടപ്പെടാമെന്ന അവസ്‌ഥയിലാണ് കാരിത്താസിൽ പ്രവേശിപ്പിച്ചത്.

പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ഫിലിപ്പ് പുതുമനയുടെ നേതൃത്വത്തിൽ ഓർത്തോപീഡിക് സർജൻ ഡോ. കെ. എസ്. ആനന്ദ്, അനസ്തഷ്യോളജിസ്റ്റുമാരായ ഡോ. കെവിൻ കോശി, ഡോ. വി.വി. സോമൻ എന്നിവരുടെ സഹായത്തോടെയാണ് എട്ടു മണിക്കൂർ ദീർഘിച്ച അതീവ ശ്രമകരമായ മൈക്രോ വാസ്കുലർ ശസ്ത്രക്രിയ നടത്തിയത്.


ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നെടുത്ത രക്‌തക്കുഴലുകളും പേശികളും കേടുവന്ന ഭാഗങ്ങളിൽ തുന്നിപ്പിടിപ്പിക്കുകയായിരുന്നു. ആശുപത്രി വിട്ട കുഞ്ഞ് ഫിസിയോതെറാപ്പിയുടെ സഹായത്തോടെ കൈകളുടെ ചലന ശേഷി പൂർണമായി വീണ്ടെ ടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.