തടഞ്ഞുവച്ച ശമ്പളം നല്കാൻ ഉത്തരവ്
Wednesday, August 31, 2016 12:12 PM IST
തിരുവനന്തപുരം: 2015–16 ലെ തസ്തികാ നിർണയത്തെത്തുടർന്ന് തസ്തിക നഷ്‌ടമായ അധ്യാപക, അനധ്യാപക ജീവനക്കാരുടെ തടഞ്ഞുവച്ച ശമ്പളം നല്കാൻ ഉത്തരവ്. ഏപ്രിൽ, മേയ് മാസങ്ങളിലെ ശമ്പളം പണമായി ഇവരുടെ കൈകളിൽ നൽകാനാണ് ഉത്തരവ്. തസ്തികാ നിർണയത്തിൽ അധികമെന്നു കണ്ട 3,832 പേരെയാണു പുനർവിന്യസിക്കുന്നത്. പുനർവിന്യസിക്കപ്പെട്ടവർക്കു മാതൃവിദ്യാലയങ്ങളിൽ സ്പാർക്ക് വഴി ശമ്പളം നൽകുമെന്ന് ഉത്തരവിൽ പറയുന്നു. പുനർവിന്യാസം പൂർത്തിയാകാത്തവരുടെത് സെപ്റ്റംബർ ഒമ്പതിനകം പൂർത്തിയാക്കാനും സമയം ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്. അർഹതയുളള്ള ജീവനക്കാർക്കു ബോണസും അല്ലാത്തവർക്ക് ഉത്സവബത്തയും അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.