വി.വി. ദക്ഷിണാമൂർത്തി അന്തരിച്ചു
വി.വി. ദക്ഷിണാമൂർത്തി അന്തരിച്ചു
Wednesday, August 31, 2016 12:26 PM IST
കോഴിക്കോട്: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റംഗവും, ദേശാഭിമാനി മുൻചീഫ് എഡിറ്ററുമായ വി.വി.ദക്ഷിണാമൂർത്തി(82)അന്തരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം 3.30 നോടെയാണ് അന്ത്യം.

ശ്വാസകോശത്തിൽ കാൻസർ ബാധിച്ചതിന് ചികിത്സയിലായിരുന്നു.വൈകുന്നേരം അഞ്ചോടെ സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ജീവിതത്തിന്റെ നാനാ തുറകളിലുള്ള ആയിരങ്ങൾ അന്ത്യോപചാരം അർപ്പിച്ചു. ഇന്ന്് രാവിലെ 8.30 വരെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവെയ്ക്കുന്ന മൃതദേഹം 11 മണിയോടെ വിലാപയാത്രയായി പേരാമ്പ്രയിൽ എത്തിക്കും.പേരാമ്പ്ര ടൗണിൽ ഒരു മണിക്കൂർ പൊതുദർശനത്തിനുവെച്ചശേഷം 12ഓടെ പാലേരിയിലെ വീട്ടിൽ എത്തിക്കും. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്് രണ്ടിന്് പാലേരിയിലെ വീട്ടുവളപ്പിൽ.

പാർലമെന്റേറിയൻ, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന ദക്ഷിണാമൂർത്തി സംസ്‌ഥാനത്തെ അധ്യാപക പ്രസ്‌ഥാനത്തിന്റെ മുൻനിരനേതാവായിരുന്നു. പത്രാധിപരെന്ന നിലയിൽ ദേശാഭിമാനി പത്രത്തിന്റെ വളർച്ചയിലും നിർണായക പങ്കുവഹിച്ചു.19 വർഷത്തോളം ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജരായിരുന്നു. ദേശാഭിമാനി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി മാനേജിങ്ങ് ഡയറക്ടറുമാണ്. 1965,67,80 വർഷങ്ങളിൽ പേരാമ്പ്രയിൽ നിന്ന് നിയമസഭാംഗമായി. 1980–82 കാലത്ത് സിപിഎം നിയമസഭാ വിപ്പുമായിരുന്നു.

ചെത്തുതൊഴിലാളികൾ, അധ്യാപകർ, ക്ഷേത്രജീവനക്കാർ, തോട്ടംതൊഴിലാളികൾ തുടങ്ങി വിവിധവിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്യൂണിയൻ മേഖലയിലും സജീവമായി ഇടപെട്ടു. മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ(സിഐടിയു)സംസ്‌ഥാന പ്രസിഡന്റാണ്. ദീർഘകാലം കാലിക്കട്ട് സർവകലാശാല സിൻഡിക്കറ്റംഗമായിരുന്നു

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് പാലേരി സ്വദേശിയാണ്. 1934–ൽ പനക്കാട്ടാണ് ജനനം. അച്ഛൻ: പരേതനായ ടി.ആർ.വാര്യർ . അമ്മ: പരേതയായ നാരായണി വാരസ്യാർ. ഭാര്യ: റിട്ടയേഡ് അധ്യാപിക ടി.എം.നളിനി. മക്കൾ: മിനി(അധ്യാപിക, മാനിപുരം എയുപി സ്കൂൾ), അജയകുമാർ(പ്രിൻസിപ്പൽ, വെള്ളിമാട്കുന്ന് ജെഡിറ്റി ഇസ്ലാം ഐടിഐ), ആർ.പ്രസാദ്(ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജർ.

മരുമക്കൾ: എ ശിവശങ്കരൻ(ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്റർ, കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ്), ശ്രീകല കൊടശേരി(അധ്യാപിക, വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂൾ), പ്രിയ പേരാമ്പ്ര(അധ്യാപിക, ജെഡിടി ഇസ്ലാംഹയർസെക്കൻഡറി സ്കൂൾ , വെള്ളിമാട്കുന്ന്) സഹോദരങ്ങൾ: ദേവകി വാരസ്യാർ,ശാരദ വാരസ്യാർ(ഇരുവരും മരുതോങ്കര), സുഭദ്ര വാരസ്യാർ(ഗുരുവായൂർ), പരേതരായ ലീല വാര സ്യാർ(പനക്കാട്, കൂത്താളി), യശോദ വാരസ്യാർ(തളിപ്പറമ്പ്), ശൂലപാണി വാര്യർ(മരുതോങ്കര).

1950–ൽ 16–ാമത്തെ വയസിലാണ് ദക്ഷിണാമൂർത്തി കമ്യൂണിസ്റ്റ്പാർട്ടിയിൽ അംഗമായത്. 1982–ൽ സിപിഎം സംസ്‌ഥാനകമ്മിറ്റി അംഗമായി. കുറച്ചുകാലം കോഴിക്കോട് ജില്ലാസെക്രട്ടറിയുമായിരുന്നു.കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ ആദ്യ ജില്ലാപ്രസിഡന്റുമായിരുന്നു. 26 വർഷം സ്കൂൾ അധ്യാപകനായിരുന്നു.


1982–ൽ വടക്കുമ്പാട് ഹൈസ്കൂളിൽ നിന്ന് സ്വമേധയാ വിരമിച്ചു. കെപിടിഎഫ് ജില്ലാപ്രസിഡന്റ്, സംസ്‌ഥാന കമ്മിറ്റി അംഗം, കെപിടിയു സംസ്‌ഥാന ആക്ടിംഗ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.


<ആ>ദക്ഷിണാമൂർത്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയറ്റ് അംഗം വി.വി. ദക്ഷിണാമൂർത്തിയുടെ നിര്യാണം കേരളത്തിന്റെ പൊതുരംഗത്തിനാകെയും കമ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിനു വിശേഷിച്ചും നികത്താനാവാത്ത നഷ്‌ടമാണുണ്ടാക്കിയിട്ടുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, വ്യവസായമന്ത്രി ഇ.പി. ജയരാജൻ, സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ, ടൂറിസം, സഹകരണമന്ത്രി എ.സി. മൊയ്തീൻ എന്നിവരും അനുശോചനം രേഖപ്പെടുത്തി.<യൃ><യൃ><ആ>വിടചൊല്ലാൻ ആയിരങ്ങൾ
<ശാഴ െൃര=/ിലംശൊമഴലെ/2016ലെുേ1റമവെശിമാൗൃവ്യേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
കോഴിക്കോട്:വി.വി. ദക്ഷിണാമൂർത്തിയുടെനിര്യാണ വാർത്തയറിഞ്ഞ് ഒഴുകിയെത്തിയത് സമൂഹത്തിെൻറ നാനാതുറകളിൽ നിന്നുള്ള ആയിരങ്ങൾ. വൈകുന്നേരം മൂന്നരയോടെ ജില്ലാ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. മരണ സമയത്ത് മക്കളായ മിനി, അജയകുമാർ, ആർ. പ്രസാദ് എന്നിവർ ആശുപത്രിയിലുണ്ടായിരുന്നു. എ.പി. അബ്ദുൾ വഹാബ്, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ടി. സിദ്ദിഖ്, കെ.ടി കുഞ്ഞിക്കണ്ണൻ, എളമരം കരീം, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, മുസഫർ അഹമ്മദ്, എ. പ്രദീപ്കുമാർ എംഎൽഎ, എപി. അബ്ദുസമദ് സമദാനി, കെപി. കുഞ്ഞമ്മദ് , ടി.വി. ബാലൻ എന്നിവർ ആശുപത്രിയിലത്തെി.

വൈകുന്നേരം അഞ്ചോടെ സിപിഎം ജല്ലാ കമ്മിറ്റി ഓഫീസിലെത്തെിച്ച മൃതദേഹം രാവിലെ 8.30 വരെ പൊതുദർശനത്തിന് വച്ചു. കെ. ദാസൻ എംഎൽഎ, എം.കെ. രാഘവൻ എം.പി, അഡ്വ. എം.രാജൻ, വി.എം. രാധകൃഷ്ണൻ, പി.വി.ഗംഗാധരൻ, പി.കെ. ശ്രീമതി എം.പി, നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, വെൽഫെയർ പാർട്ടി ഭാരവാഹികളായ അസ്ലം ചെറുവാടി, എ.പി. വേലായുധൻ, മുസ്തഫ പാലാഴി, മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടി, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ , സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണൻ എന്നിവർ ഇന്ന് രാവിലെ എത്തും. അവർ അന്തിമോപചാരമർപ്പിച്ചശേഷമായിരിക്കും മൃതദേഹം പേരാമ്പ്രയിലേക്ക് കൊണ്ടുപോകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.