ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്‌ഥാന നേതൃക്യാമ്പിന് ഉജ്വല സമാപനം
ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്‌ഥാന നേതൃക്യാമ്പിന് ഉജ്വല സമാപനം
Wednesday, August 31, 2016 12:44 PM IST
കോട്ടയം: ദീപിക ഫ്രണ്ട്സ് ക്ലബ് (ഡിഎഫ്സി) പ്രഥമ സംസ്‌ഥാന നേതൃക്യാമ്പ് തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്നു. രണ്ടു ദിനങ്ങളിലായി നടന്ന ക്യാമ്പിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നൂറ്റമ്പതിലേറെ അംഗങ്ങൾ പങ്കെടുത്തു. ഡിഎഫ്സിയുടെ വിവിധ രൂപത ഭാരവാഹികൾ, രൂപത കോ–ഓർഡിനേറ്റർമാർ, പ്രമോട്ടർമാർ, ദീപിക റെസിഡന്റ് മാനേജർമാർ, ദീപികയുടെ വിവിധ ഡിപ്പാർട്ട്മെന്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പ് രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ.മാണി പുതിയിടം ഉദ്ഘാടനംചെയ്തു. ദീപികയുടെയും ഡിഎഫ്സിയുടെയും മുന്നേറ്റത്തിന്റെ വിവിധ തലങ്ങൾ ക്യാമ്പ് വിലയിരുത്തി. ദീപികയുടെ മുന്നോട്ടുള്ള പ്രയാണത്തിനും കുതിപ്പിനും സഹായകമായി പുതിയ പദ്ധതികൾക്കും പ്രോഗ്രാമുകൾക്കും നേതൃസംഗമം രൂപംനൽകി. സംഗമത്തിൽ സംസ്‌ഥാന ഭാരവാഹികളെയും തെരഞ്ഞെടുത്തു. വിവിധ വിഷയങ്ങളിൽ ക്ലാസുകളും ഗ്രൂപ്പു ചർച്ചകളും നടന്നു.

ചീഫ് എഡിറ്റർ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ.താർസിസ് ജോസഫ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ചെറിയാൻ താഴമൺ, ദീപിക ഫ്രണ്ട്സ് ക്ലബ് സംസ്‌ഥാന ഡയറക്ടർ ഫാ.റോയി കണ്ണൻചിറ സിഎംഐ, ജനറൽ മാനേജർ (പ്രൊഡക്ഷൻ)ഫാ.അഗസ്റ്റിൻ കിഴക്കയിൽ, ജനറൽ മാനേജർ(മാർക്കറ്റിംഗ്) കെ.സി.തോമസ്, ഡപ്യൂട്ടി ജനറൽ മാനേജർ (സർക്കുലേഷൻ) ജോസഫ് ഓലിക്കൽ, ചീഫ് ഫിനാൻസ് ഓഫീസർ എം.എം.ജോർജ്, സീനിയർ എച്ച്ആർ മാനേജർ കോര ജോസഫ് എന്നിവരും റസിഡന്റ് മാനേജർമാരായ ഫാ.ജോൺ അരീക്കൽ, ഫാ.മാത്യു കിലുക്കൻ, ഫാ.ആന്റോ ചുങ്കത്ത്, ഫാ.ജോയിസ് വയലിൽ എന്നിവരും പരിപാടികൾക്കു നേതൃത്വം നൽകി.


രൂപത കോ ഓർഡിനേറ്റർമാരായ പാലക്കാട് രൂപത വികാരി ജനറൽ മോൺ. ജോസഫ് ചിറ്റിലപ്പള്ളി, കോട്ടയം അതിരൂപത വികാരി ജനറൽ മോൺ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ.ബെന്നി കുഴിയടിയിൽ, റവ.ഡോ.ജോസഫ് കടുപ്പിൽ, ഫാ.ജോസ് നരിതൂക്കിൽ, ഫാ.ഷാൻലി ചിറപ്പണത്ത്, ഫാ.ജിനോ പുന്നമറ്റത്തിൽ, ഫാ.ജോഷി ആളൂർ, ഫാ.സെബാസ്റ്റ്യൻ പൊടിമറ്റം, ഫാ.സായി പാറൻകുളങ്ങര, ഫാ.സുനിൽ വട്ടുകുന്നേൽ തുടങ്ങിയവരും സീനിയർ അസോസ്യേറ്റ് എഡിറ്റർ റ്റി.സി. മാത്യു, ചീഫ് ന്യൂസ് എഡിറ്റർ സജി സിറിയക്, ന്യൂസ് എഡിറ്റർമാരായ ജിമ്മി ഫിലിപ്പ്, ജോൺസൺ പൂവന്തുരുത്ത് തുടങ്ങിയവരും വിവിധ സെഷനുകൾ നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.