രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു
രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു
Wednesday, August 31, 2016 12:44 PM IST
പൂച്ചാക്കൽ: പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങും വഴി കൂട്ടുകാർക്കൊപ്പം കുള ത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. അരുക്കുറ്റി പഞ്ചായത്ത് 12 –ാം വാർഡിൽ മൂലംക്കുഴി ക്ഷേത്രത്തിനു സമീ പം വാടകയ്ക്കു താമസിക്കുന്ന പളളുരുത്തി പുൽതലത്ത് വീട്ടിൽ പി.കെ. ഫൈസലിന്റെയും ഷമീറയുടെയും മകൻ പി.എഫ്. മുഹമ്മദ് ഫയാസ്(12), അരുക്കുറ്റി പഞ്ചായത്ത് 12 –ാം വാർഡിൽ വെളിപ്പറമ്പിൽ സുധീറിന്റെയും ഫസീലയുടെയും മകൻ എസ്. തൗഫീക്ക് റഹ്മാൻ എന്നിവരാണ് മരിച്ചത്. ഇരുവരും വടുതല നടുവത് ഇസ്ലാം യുപി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളാണ്. ഇന്നലെ ഉച്ചകഴിഞ്ഞു 2.30നായിരുന്നു സംഭവം.

പത്തടിയോളം താഴ്ചയുള്ള കുളത്തിൽ അഞ്ചു വിദ്യാർഥികളാണ് ആദ്യം കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്നുകുട്ടികൾ കുളികഴിഞ്ഞ് കയറിപ്പോയശേഷവും മുഹമ്മദ് ഫയാസും തൗഫീക്ക് റഹ്മാനും കുളി തുടരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വടുതല ജമാഅത് സ്കൂളിലെ പ്യൂൺ മജീദ് വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുന്ന വഴി സൈക്കിൾ, യൂണിഫോം, സ്കൂൾ തിരിച്ചറിയൽ കാർഡ് എന്നിവ കുളത്തിന് സമീപത്തിരിക്കുന്നതു കണ്ട് സംശയം തോന്നിയതിനെത്തുടർന്ന് സമീപവാസികളായ സുജിത്, മുകേഷ്, സുരേഷ് എന്നിവർക്കൊപ്പം തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്തിയത്. ഉടൻതന്നെ പൂച്ചാക്കൽ പോലീസിനെയും മറ്റ് അധികൃതരെയും വിവരമറിയിച്ചു. കൂടുതൽ പേർ ഉണ്ടോയെന്നറിയാൻ ചേർത്തലയിലെ അഗ്നിശമനസേന കുളത്തിൽ തെരച്ചിൽ നടത്തി. മുഹമ്മദ് ഫയാസിന്റെ സഹോദരിമാർ: ഫർസാന, റിസ് വാന. തൗഫീക്ക് റഹ്മാന്റെ സഹോദരൻ: ഫസൽ. ഇന്നലെ രാത്രി 8.30 ന് ഖബറടക്കം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.