ആഗോള സർവകലാശാലകളുടെ പട്ടികയിൽ കുസാറ്റും
Friday, September 23, 2016 12:41 PM IST
കൊച്ചി: ആഗോള സർവകലാശാലകളുടെ പട്ടികയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇടം നേടി. മികവിന്റെയും ഗവേഷണത്തിന്റെയും അടിസ്‌ഥാനത്തിൽ ഇംഗ്ലണ്ടിലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ പ്രസിദ്ധപ്പെടുത്തിയ 2016–17ലെ റാങ്ക് പട്ടികയിലാണ് കുസാറ്റ് ഇടം നേടിയത്. 79 രാജ്യങ്ങളിലെ 980 സർവകലാശാലകളാണ് പട്ടികയിലുള്ളത്. ലോകത്തിലെ മികച്ച സർവകലാശാലകൾക്ക് നൽകുന്ന റാങ്കിംഗിൽ കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക സർവകലാശാലയാണ് കുസാറ്റ്. പട്ടികയിൽ ഓക്സ്ഫോർഡ് സർവകലാശാലയ്ക്കാണ് ഒന്നാം സ്‌ഥാനം.


പ്രസിദ്ധീകരണങ്ങൾ, പ്രബന്ധങ്ങൾക്ക് ലഭിച്ച സൈറ്റേഷനുകൾ, പേറ്റന്റുകൾ, പ്രൊജക്ടുകൾ, പരീക്ഷാ നടത്തിപ്പ്, പ്ലേസ്മെന്റ്, വ്യവസായ സംരംഭകത്വം, മറുനാട്ടുകാരായ വിദ്യാർഥികളുടെ എണ്ണം, അധ്യാപനം, ഗവേഷണം, ലൈബ്രറി, പാഠ്യേതര പ്രവർത്തനങ്ങൾ, പ്രഫഷണലിസം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടസ്‌ഥാനത്തിലായിരുന്നു മൂല്യ നിർണയം. റാങ്കിംഗിൽ മികച്ച സ്‌ഥാനം നേടാൻ സഹായിച്ച കുസാറ്റ് സമൂഹത്തെ വൈസ് ചാൻസലർ ഡോ. ജെ. ലത അനുമോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.