ഫാ. സ്റ്റാൻലി മാതിരപ്പിള്ളി താലന്ത് ചീഫ് എഡിറ്റർ
ഫാ. സ്റ്റാൻലി മാതിരപ്പിള്ളി താലന്ത് ചീഫ് എഡിറ്റർ
Friday, September 23, 2016 12:41 PM IST
കൊച്ചി: പിഒസി പ്രസിദ്ധീകരണമായ താലന്ത് മാസികയുടെ ചീഫ് എഡിറ്ററായി റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി യെ നിയമിച്ചു. വരാപ്പുഴ അതിരൂപതാംഗമായ ഇദ്ദേഹം ബൈബിൾ പഴയ നിയമ വിജ്‌ഞാനീയത്തിൽ ഡോക്ടറേറ്റും മതബോധന ദൈവശാസ്ത്രത്തിലും മനശാസ്ത്രത്തിലും മാസ്റ്റർ ബിരുദങ്ങളും നേടിയിട്ടുണ്ട്.

വരാപ്പുഴ അതിരൂപത ജനറൽ മിനിസ്ട്രി കോ–ഓർഡിനേറ്റർ, അതിരൂപത പോസ്റ്റ് സിനഡ് കോ–ഓർഡിനേറ്റർ, തിയോളജിക്കൽ കമ്മീഷൻ സംസ്‌ഥാന സെക്രട്ടറി, വിവിധ മേജർ സെമിനാരികളിലെ ബൈബിൾ പ്രഫസർ, കലൂർ അന്തോണിയോ ബൈബിൾ കോളജ് ഡയറക്ടർ എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.