ഇന്നൊവേഷൻ അവാർഡ്: അപേക്ഷ ക്ഷണിച്ചു
Friday, September 23, 2016 12:45 PM IST
കൊച്ചി: തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗിലെ പൂർവ വിദ്യാർഥി സംഘടനയായ സിഇടിഎഎയുടെ ആഗോള സമ്മേളനത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഇന്നൊവേഷൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിംഗിലേയും ടെക്നോളജിയിലേയും പുതിയ കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ സമൂഹത്തിന് സഹായകരമായി തീർന്നിട്ടുള്ള കേരളത്തിൽ നിന്നുള്ള കണ്ടുപിടുത്തങ്ങളാണ് അവാർഡിനു പരിഗണിക്കുന്നത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്‌ഥിതി സംരക്ഷണം, പാഴ്വസ്തുക്കളുടെ പുനരുപയോഗം എന്നീ മേഖലയെ മുൻ നിർത്തിയുള്ള കണ്ടുപിടുത്തങ്ങളും പരിഗണിക്കും. ഒന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപയും പ്രോത്സാഹന സമ്മാനമായി രണ്ടു പേർക്ക് രണ്ടു ലക്ഷം രൂപ വീതവും നൽകും. ഒക്ടോബർ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. വിവരങ്ങൾക്ക്: ംംം.രലമേമസീരവശ.രീാ, ഫോൺ: 8281134054, 9847334054.


ഡിസംബറിൽ കൊച്ചിയിൽ നടക്കുന്ന സിഇടിഎഎ ആഗോള സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഓർഗനൈസിംഗ് കമ്മിറ്റി പ്രസിഡന്റ് ഡി. രജിത് പത്രസമ്മേളനത്തിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.