ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോ. സംസ്‌ഥാന സമ്മേളനം നാളെ കോട്ടയത്ത്
Friday, September 23, 2016 12:45 PM IST
തിരുവനന്തപുരം: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്റെ 58–ാം സംസ്‌ഥാന സമ്മേളനം നാളെ കോട്ടയത്ത് നടക്കും. സുമംഗലി ഓഡിറ്റോറിയത്തിൽ 11–ന് ആരംഭിക്കുന്ന സമ്മേളനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായിരിക്കും. മന്ത്രി ഇ. ചന്ദ്രശേഖരൻ, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, ജോയിസ് ജോർജ്, എംഎൽഎമാരായ സുരേഷ് കുറുപ്പ്, രാജു ഏബ്രഹാം, റോഷി അഗസ്റ്റിൻ, ഇ.എസ്. ബിജിമോൾ, കോവൂർ കുഞ്ഞുമോൻ, ചിറ്റയം ഗോപകുമാർ, പ്രഫ. എൻ. ജയരാജ് തുടങ്ങിയവർ പങ്കെടുക്കും.


ഓരോ താലൂക്കിലും ഓരോ വീട് വീതം നിർമിച്ചു നൽകുന്ന അസോസിയേഷന്റെ സ്നേഹവീട് പദ്ധതിയുടെ ഉദ്ഘാടനവും സമ്മേളനത്തിൽ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.