ബിന്ദു കൃഷ്ണയെ അപമാനിച്ചവർക്കെതിരെ നടപടി വേണമെന്നു സുധീരൻ
ബിന്ദു കൃഷ്ണയെ അപമാനിച്ചവർക്കെതിരെ  നടപടി വേണമെന്നു സുധീരൻ
Friday, September 23, 2016 12:52 PM IST
തിരുവനന്തപുരം: കൊല്ലം കടയ്ക്കലിൽ വയോവൃദ്ധയെ പീഡിപ്പിച്ച സംഭവമറിഞ്ഞ് അവിടെ എത്തിയ മഹിളാ കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയെ ആശുപത്രിയിൽ വച്ച് അപമാനിച്ച കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

ബിന്ദു കൃഷ്ണ നൽകിയ പരാതിയിൽ ഫലപ്രദമായ നടപടി സ്വീകരിക്കാത്ത പോലീസിന്റെ സമീപനം കടുത്ത കൃത്യവിലോപമാണ്. ഇതിനുപുറമേ കടയ്ക്കൽ സംഭവവുമായി ബന്ധപ്പെട്ട് പൊതുയോഗം നടത്തുന്നതിനുള്ള കോൺഗ്രസിന്റെ അപേക്ഷ തള്ളിയ പോലീസ് നടപടി തികച്ചും പ്രതിഷേധാർഹമാണ്.


കടയ്ക്കൽ പോലീസിന്റെ പക്ഷപാതപരമായ നടപടികളെക്കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്‌ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ഈ രണ്ടു വിഷയങ്ങളിലും ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്നു ചൂണ്ടിക്കാട്ടി സുധീരൻ മുഖ്യമന്ത്രിക്കു കത്ത് നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.