റേഷൻവ്യാപാരികളുടെ മാർച്ച് ഒക്ടോബർ മൂന്നിന്
Friday, September 23, 2016 1:01 PM IST
ആലപ്പുഴ: ഒക്ടോബർ മൂന്നിനു സംസ്‌ഥാന വ്യാപകമായി ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലേക്കു മാർച്ചും ധർണയും നടത്താൻ സംസ്‌ഥാന റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആലപ്പുഴയിൽ ചേർന്ന സംസ്‌ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. ഭക്ഷ്യസുരക്ഷാ പദ്ധതി അടിയന്തരമായി നടപ്പിലാക്കി റേഷൻകടകൾ കംപ്യൂട്ടർവത്കരിച്ചു ലൈസൻസിക്കും സെയിൽസ്മാനും മാന്യമായ വേതനം നൽകുക, മുൻ സർക്കാർ നിയോഗിച്ച ഡബ്ല്യുഎഫ്പി കമ്മീഷൻ റിപ്പോർട്ടും നിവേദിത പി. ഹരൺ സമർപ്പിച്ച റിപ്പോർട്ടും നടപ്പിലാക്കുക, വെട്ടിക്കുറക്കുന്ന വിഹിതം പുനഃസ്‌ഥാപിക്കുക, ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കുമ്പോൾ മുഴുവൻ പേർക്കും ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.