പഠിത്തം ഉഴപ്പിയാൽ...
Friday, September 23, 2016 1:01 PM IST
<ആ>കരിനിഴൽ വീഴുന്ന യുവത്വം–5 / ടോം ജോർജ്

ശരാശരിയിലും താഴെയായിരുന്നു രാജുവിന്റെ പഠന നിലവാരം. രാജു ജനിച്ചയുടൻ വീട്ടുകാർ നക്ഷത്രം നോക്കിച്ചു. രാജയോഗമുള്ളവനെന്നു ജ്യോത്സ്യൻ പറഞ്ഞു. അവനിൽനിന്നു ചെറുപ്പത്തിലേതന്നെ ഇതിനനുസരിച്ചുള്ള നിലവാരം പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അച്ഛൻ ബിസിനസിലും പൊതുരംഗത്തും കാണിക്കുന്ന കള്ളത്തരങ്ങൾ രാജു ചെറുപ്പത്തിലേ കണ്ടു മനസിലാക്കി. ഇങ്ങനെ അച്ഛൻ സമ്പാദിച്ച പണം ഉപയോഗിച്ച് പ്ലസ്ടുവിനുശേഷം അവനു കോയമ്പത്തൂരിൽ എൻജിനിയറിംഗ് സീറ്റ് വാങ്ങിക്കൊടുത്തു.

എന്നാൽ, രാജുവിനു പഠിത്തത്തിൽ തിളങ്ങാനായില്ല. സമാന നിലവാരമുള്ള കൂട്ടുകാർക്കു ബൈക്കുകൾ വാങ്ങി മറച്ചു വിൽക്കുന്ന ബിസിനസ് ഉണ്ടായിരുന്നു.

രാജുവും ഇവരുടെ കൂടെ കൂടി. ഒപ്പം ഇരട്ടിവരുമാനമുണ്ടാകുന്ന മറ്റൊരു ബിസിനസ് കൂടി തുടങ്ങി. കഞ്ചാവു വിൽപന. ഇതുപയോഗിക്കുന്നവരുടെ വലിയ ശൃംഖലയും ഗുണ്ടാ സെറ്റപ്പുമെല്ലാം പെട്ടെന്നായി. ഇക്കാര്യം വീട്ടിലും നാട്ടിലുമറിഞ്ഞതോടെ രാജുവും കുടുംബവും നാട്ടിൽ ഒറ്റപ്പെട്ടു. രാജു അക്രമകാരിയായി.

ഇതിനിടെ, അവൻ വീട്ടിൽ നിന്നും ബിസിനസ് സ്‌ഥാപന ത്തിൽനിന്നു മൊക്കെ പണം മോഷ്‌ടിക്കാൻ തുടങ്ങി. രാജുവിനെ ഓർത്തു കരയാനല്ലാതെ വീട്ടുകാർക്കിപ്പോൾ മറ്റൊന്നിനും കഴിയുന്നില്ല.

<ആ>ചികിത്സിച്ചു മാറ്റാം

<ശാഴ െൃര=/ിലംശൊമഴലെ/2016ലെുേ24മെവേലലെ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>ലഹരിക്കടിമയായ കുട്ടികളെ ധാർമിക വൈദ്യശാസ്ത്ര മാർഗത്തിലൂടെ ചികിത്സിച്ചു രക്ഷപ്പെടുത്താമെന്ന് ആലപ്പുഴ ടിഡി മെഡിക്കൽ കോളജ് മനോരോഗ വിഭാഗത്തിലെ പ്രഫസറും തലവനുമായ ഡോ. വി. സതീശ് പറഞ്ഞു. സ്കൂൾ അധികൃതർക്കും പോലീസിനും ഇത്തരത്തിലുള്ള കേസുകളിൽ ഇടപെടുന്നതിനു പരിധിയുണ്ട്. കുട്ടികൾക്ക് മൊബൈൽ ഫോൺ, ബൈക്ക് തുടങ്ങി അവരുടെ പ്രായത്തിൽ ആവശ്യമില്ലാത്തതെല്ലാം വാങ്ങിക്കൊടുക്കുന്നതും നല്ലതല്ല. ലഹരിക്കടിപ്പെടുന്ന കുട്ടികളെ രണ്ടു രീതിയിൽ സമീപിക്കാം.

<ആ>ധാർമിക സമീപനം

ജീവിതത്തിലേക്കു മടങ്ങിവരാൻ ഉതകുന്ന നിർദേശങ്ങളും തിരുത്തലുകളും നൽകുന്നതാണ് ധാർമിക സമീപനം. ഇതിന് മനഃശാസ്ത്രജ്‌ഞരോ കൗൺസിലേഴ്സോ വേണം.

<ആ>വൈദ്യശാസ്ത്ര സമീപനം

ലഹരിയുടെ ജീവശാസ്ത്രപരമായ കാരണങ്ങൾ കണ്ടെത്തി ശരീരത്തിന്റെ പ്രത്യേകതകൾ നോക്കി ചികിത്സ നൽകുന്നതാണ് വൈദ്യശാസ്ത്രമാതൃക. എല്ലാ അടിമത്തങ്ങൾക്കു പിന്നിലും ജനിതക കാരണങ്ങൾ കണ്ടേക്കാം. തലച്ചോറിലേക്കു സംവേദനങ്ങൾ അയയ്ക്കുന്ന ന്യൂറോട്രാൻസ്മിറ്റേഴ്സിനെ ഉത്തേജിപ്പിക്കുകയാണ് ലഹരി ചെയ്യുന്നത്.


വീട്ടിൽ അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം മോശമാണെങ്കിൽ സന്തോഷം തേടി മക്കൾ ലഹരിയെ ആശ്രയിക്കാം. പിതാവ് മദ്യപാനിയാണെങ്കിൽ ആ സ്വഭാവം മക്കൾക്കും ലഭിക്കാം. മാതാപിതാക്കളുടെ ക്രിമിനൽ പശ്ചാത്തലവും കുട്ടികളിൽ ലഹരി ഉപയോഗ സാധ്യത വർധിപ്പിക്കാം. ചെറുപ്പത്തിലേ മാതാപിതാക്കളുടെ സാന്നിധ്യം നഷ്‌ടപ്പെടുന്നവരിലും ലഹരി ഉപയോഗ സാധ്യത കണ്ടുവരുന്നുണ്ട്.

<ആ>എങ്ങനെ തിരിച്ചറിയാം

1. പതിവില്ലാതെ അകാരണമായി, വീട്ടിൽ താമസിച്ചെത്തുക.
2. പഠനത്തിൽ പിന്നോക്കം പോകുക.
3. ചേരാൻപറ്റാത്ത ആളുകളുമായുള്ള കൂട്ടുകെട്ട്.
4. അപരിചിതരുമായുള്ള ചങ്ങാത്തം.
5. പ്രായത്തിനനുസരിച്ച് ആരോഗ്യകരമായ വിനോദങ്ങൾ ഇല്ലാതിരിക്കുക.
6. ഉറക്കക്കുറവ്.
7. അകാരണമായ ക്ഷീണം.
8. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഇടപെടൽ.
9. അടിക്കടിയുണ്ടാകുന്ന ശ്വാസകോശരോഗങ്ങൾ.
10. സ്വഭാവ വ്യതിയാനം. ചിലപ്പോൾ ദേഷ്യം, നിസംഗത.

ഭ്രാന്തിനു സമമായ മാനസികാവസ്‌ഥയാണ് കഞ്ചാവ്, മയക്കുമരുന്നുപയോഗത്തിലൂടെ വ്യക്‌തിയിൽ സംഭവിക്കുന്നത്. വീട്ടിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെടും. ക്ലാസ് മുടക്കും. അകാരണമായ സാമൂഹ്യ ഉൾവലിച്ചിലുണ്ടാകും. മയക്കുമരുന്നിലൂടെ ഉണ്ടാകുന്ന മാനസികരോഗം കുട്ടികളിലുണ്ടായിട്ടുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത്. പാരമ്പര്യമായി മാനസികരോഗസാധ്യതയുള്ള കുട്ടികളിൽ മയക്കുമരുന്നുപയോഗത്തിലൂടെ ഇത് പൂർണതോതിലെത്താം.

ഡി ടോക്സിഫിക്കേഷനാണു ലഹരി അടിമത്വ കേസുകളിൽ ആദ്യം ചെയ്യേണ്ടത്. വിറയൽ, മാനസിക പ്രശ്നങ്ങൾ എന്നിവ വിടുതൽ ലക്ഷണങ്ങളായി ഈ സമയം പ്രത്യക്ഷപ്പെടുന്നതിനാൽ ആശുപത്രിയിൽ ചികിത്സ നൽകുന്നതാകും ഉചിതം. സൈക്കോ സോഷ്യൽ ട്രീറ്റ്മെന്റ്ാണ് ഏറെ ഫലപ്രദം. മരുന്നിനൊപ്പം സ്വഭാവചികിത്സയും ഒരുമിച്ചു നടക്കണം.

സിനിമകളിൽ മയക്കുമരുന്നുപയോഗിക്കുന്ന സീനുകൾ നിരോധിക്കണം. ഇത് കൗമാരപ്രായക്കാരെ ആകർഷിക്കും. മതവിശ്വാസവും രാഷ്ട്രീയ സംഘടനാപ്രവർത്തനവുമെല്ലാം ലഹരിയിൽ നിന്നു പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. കുട്ടികളിൽ നേതൃത്വ പാടവം വളർത്തുന്നതും ഇത്തരത്തിലുള്ള പരിശീലനങ്ങൾ നൽകുന്നതും ലഹരിക്കടിപ്പെടാതിരിക്കാൻ സഹായിക്കും.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.