പെൺവാണിഭം: രണ്ടു വനിതകളടക്കം അഞ്ചുപേർ പിടിയിൽ
Friday, September 23, 2016 1:09 PM IST
നെടുമ്പാശേരി: ഭാര്യയേയും കൂട്ടുകാരിയേയും ഉപയോഗപ്പെടുത്തി പെൺവാണിഭം നടത്തിവന്ന യുവാവും സംഘവും പോലീസിന്റെ പിടിയിൽ.

രണ്ടു വനിതകളടക്കം അഞ്ചു പേരടങ്ങുന്ന സംഘത്തെയാണ് പറമ്പുശേരിയിലെ വീട്ടിൽ നിന്നും നെടുമ്പാശേരി സിഐ എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം വലയിലാക്കിയത്. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസിൻ (40) ഇയാളുടെ ഭാര്യ സിബി (30), സിബിയുടെ കൂട്ടുകാരി കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ അനിത (27), കൊടുങ്ങല്ലൂർ സ്വദേശികളായ അജിത്(26), ദീപു(26) എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

അടുവാശേരി സ്വദേശി ഷനൂബിന്റെ ഉടമസ്‌ഥതയിലുള്ള പറമ്പുശേരിയിലെ വീട് വാടകയ്ക്കെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. അരിപ്പൊടി ബിസിനസിനെന്ന വ്യാജേനയാണ് രണ്ടു മാസം മുമ്പ് വീട് വാടകയ്ക്കെടുത്തത്. പിടിയിലായ അജിത്തും, ദീപുവും ഇടപാടുകാരായി ഇവിടെ എത്തിയവരാണ്. ജസിന്റെ ഭാര്യ സിബിയുടെ നഗ്നചിത്രങ്ങൾ വാട്ട്സ്ആപ്പ് വഴി അയച്ചുകൊടുത്താണ് ഇയാൾ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.


പറമ്പുശേരിയിലെ വീട്ടിൽ നിരന്തരം സ്ത്രീകളും പുരുഷന്മാരും വന്നുപോകുന്നെന്ന നാട്ടുകാരുടെ വിവരത്തെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ വീട് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ പുലർച്ചെ 1.30 ഓടെയാണ് പോലീസ് ഇവിടെ റെയ്ഡിനെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.