എംജി യൂണിവേഴ്സിറ്റിക്കു പുരസ്കാരം
എംജി യൂണിവേഴ്സിറ്റിക്കു പുരസ്കാരം
Saturday, September 24, 2016 11:41 AM IST
കോട്ടയം: മികച്ച നാഷണൽ സർവീസ് സ്കീമിനുള്ള സംസ്‌ഥാന ഗവൺമെന്റിന്റെ 2015–16 വർഷത്തെ പുരസ്കാരം എംജി യൂണിവേഴ്സിറ്റി ഇന്നലെ തൃശൂർ ടൗൺ ഹാളിൽ സംസ്‌ഥാന കൃഷി മന്ത്രി വി.എസ്.സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിൽ നിന്നും വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം കോ–ഓർഡിനേറ്റർ ഡോ. കെ. സാബുക്കുട്ടൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

സംസ്‌ഥാനത്തെ മികച്ച പ്രോഗ്രാം ഓ–കോർഡിനേറ്റർക്കുള്ള പുരസ്കാരത്തിന് എംജി യൂണിവേഴ്സിറ്റി എൻഎസ്എസ് പ്രോഗ്രാം കോ–ഓർഡിനേറ്റർ ഡോ. കെ. സാബുക്കുട്ടൻ അർഹനായി.

പരിസ്‌ഥിതി സംരക്ഷണം, ജൈവകൃഷിവ്യാപനം, മഴക്കുഴി നിർമാണം, നദീസംരക്ഷണം, പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരേയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ, സ്വച്ഛ് ഭാരത് അഭിയാൻ, ഇ–ജാലകം, നിർധനർക്കുള്ള ഭവനങ്ങളുടെയും ശൗചാലയങ്ങളുടെയും നിർമാണം, രക്‌തദാനം, മദ്യത്തിനും മയക്കുമരുന്നിനുമെതിരേയുള്ള ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. യൂണിവേഴ്സിറ്റിയിലെ 205 എൻഎസ്എസ് യൂണിറ്റുകളുടെ കൂട്ടായ പ്രവർത്തനമാണ് ഈ പുരസ്കാരത്തിന് അർഹമാക്കിയത്.


മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം യൂണിവേഴ്സിറ്റിയിലെ തന്നെ ജോബി ബാബു (കുട്ടിക്കാനം മരിയൻ കോളജ്), സ്വർണ തോമസ്, (ആലുവ സെന്റ് സേവ്യേഴ്സ് കോളജ്), കെ.വി. ഷഹന (എറണാകുളം മഹാരാജാസ് കോളജ്), അഖിൽ അലക്സ് (പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്) എന്നിവരും ഏറ്റുവാങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.