ജനനന്മ മഹാത്മാ ഗാന്ധി പുരസ്കാരം എംടിക്ക്
ജനനന്മ മഹാത്മാ ഗാന്ധി  പുരസ്കാരം എംടിക്ക്
Saturday, September 24, 2016 11:41 AM IST
തിരുവനന്തപുരം: ജനനന്മ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം പുരസ്കാരത്തിന് എം. ടി. വാസുദേവൻ നായർ അർഹനായതായി ജൂറി ചെയർപേഴ്സൺ ഭാഗ്യലക്ഷ്മി പത്രസമ്മേളനത്തിൽ അറിയിച്ചു.

ഗാന്ധിജിയുടെ മുഖഫലകവും 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം നവംബർ ഒന്നിന് പാലക്കാട് മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന പരിപാടിയിൽ മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ സമ്മാനിക്കും.


കലാ– സാംസ്കാരിക മേഖലയിലെ മികച്ച സംഭാവനകൾ നൽകിയ വ്യക്‌തിക്ക് ജനനന്മ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്നതാണ് പുരസ്കാരം. പത്രസമ്മേളനത്തിൽ ജൂറി അംഗം വൃന്ദാദേവി, ജനന്മ ചെയർമാൻ ജാഫർജി, കൺവീനർമാരായ അരുൺ എസ്. ഭാസ്കർ, ഗോപകുമാർ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.