കടുവത്തോൽ കടത്ത്: ഒരാൾകൂടി പിടിയിൽ
Saturday, September 24, 2016 11:54 AM IST
കുമളി: കടവുത്തോൽ കടത്തിയ സംഭവത്തിൽ ഒരാളെക്കൂടി വനപാലകർ അറസ്റ്റ് ചെയ്തു. മധുര വാടിപ്പെട്ടി കീഴെചിന്നംപെട്ടിയിൽ താമസിക്കുന്ന കറുപ്പണ്ണൻ (63) ആണ് പിടിയിലായത്.

തനിക്ക് ഒരു ഡിവൈഎസ്പിയാണ് കടുവയുടെ തോൽ നൽകിയതെന്ന് ഇയാൾ വനപാലകരോടു പറഞ്ഞു. ഇയാളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

കടുവത്തോലുമായി മൂന്നുപേരെ കഴിഞ്ഞദിവസം വനപാലകർ പിടികൂടിയിരുന്നു. വാഹനപരിശോധനയ്ക്കിടെ കുമളി അട്ടപ്പള്ളം റോഡിൽ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് കാറിൽ കടത്തുകയായിരുന്ന കടുവത്തോൽ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.