ഇടുക്കി അണക്കെട്ടിൽ പാറ അടർന്നുവീണതു പരിശോധിക്കും
ഇടുക്കി അണക്കെട്ടിൽ പാറ അടർന്നുവീണതു പരിശോധിക്കും
Saturday, September 24, 2016 11:59 AM IST
ചെറുതോണി: ഇടുക്കി ആർച്ച്ഡാമിനോടു ചേർന്നു കൂറ്റൻ പാറക്കഷണം അടർന്നുവീണതു സംബന്ധിച്ചു കൂടുതൽ പരിശോധനയ്ക്ക് ജിയോളജി വിഭാഗം അധികൃതർ എത്തുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.കുറവൻമലയിൽനിന്നാണ് പാറക്കഷണം അടർന്നുവീണത്. ഇതേത്തുടർന്ന് ഇളക്കംതട്ടിയതും അടർന്നതുമായ പാറക്കഷണങ്ങൾ നീക്കംചെയ്തു. കുറവൻ, കുറത്തി മലകളിൽനിന്ന് ഇതിനു മുമ്പും പാറക്കഷണങ്ങൾ അടർന്നുവീണിട്ടുണ്ട്.


ഇരുമലകളിലും അപകടാവസ്‌ഥയിലുള്ള പാറക്കഷണങ്ങൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തുവന്നു. മുമ്പ് പാറ അടർന്നപ്പോഴെല്ലാം സിമന്റും മണലും ചേർത്ത മിശ്രിതം ഉപയോഗിച്ച് പാറക്കഷണങ്ങൾ ഉറപ്പിക്കുകയായിരുന്നു. നിലവിൽ ഇളകിയ പാറകൾ ഇല്ലാത്തതിനാൽ ഷോർട്ട് ക്രോളിംഗ് നടത്തേണ്ട ആവശ്യമില്ലെന്ന് ഡാം സുരക്ഷാവിഭാഗം മേധാവി അലോഷി പോൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.