ഭാര്യ കുത്തേറ്റു മരിച്ചു; ഭർത്താവ് അറസ്റ്റിൽ
Sunday, September 25, 2016 12:45 PM IST
നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിൽ പൊയ്ക്കാട്ടുശേരി വായനശാലയ്ക്കു സമീപം കീഴ്ത്തടത്ത് വീട്ടിൽ പി.ജി. വാസു (ശ്രീനിവാസ് –68, റിട്ടയേഡ് കെഎസ്ആർടിസി ഡ്രൈവർ)വിന്റെ ഭാര്യ സുഭദ്രയെ (66)കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് വാസുവിനെ പോലീസ് അറസ്റ്റ്ചെയ്തു.

ശനിയാഴ്ച രാത്രി 9.30 നാണ് സംഭവം. സുഭദ്ര ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ പിന്നിൽനിന്നു കറിക്ക് അരിയുന്ന കത്തികൊണ്ടു വയറിന്റെ ഇടത്തു വശത്താണ് കുത്തിയത്. സുഭദ്രയുടെ നിലവിളികേട്ട് അടുത്ത വീട്ടിൽ താമസിച്ചിരുന്ന മൂത്ത മകനും കുടുംബവും ഓടിയെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്നു പോലീസ് പറയുന്നു. അടിവയറ്റിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. വാസു നാലു വർഷം മുമ്പ് മനോരോഗത്തിന് മൂന്നു മാസത്തോളം ചികിത്സ നടത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.